കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ജിത്തു അഷറഫ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളം ലയൺ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ആരംഭിച്ചു. സംവിധായകൻ ഷാഹി കബീർ തിരക്കഥ രചിച്ച ഈ ചിത്രം ഇമോഷണൽ ക്രൈം ത്രില്ലർ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.
മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ടും ഗ്രീൻ റൂം പ്രൊഡക്ഷൻസിന്റെ ബാനറിൽ സിബി ചാവറയും രഞ്ജിത്ത് നായരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സൂപ്പർഹിറ്റ് ചിത്രം ‘പ്രണയ വിലാസ’ത്തിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.
‘കണ്ണൂർ സ്ക്വാഡ്’ന്റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. ‘നായാട്ട്’, ‘ഇരട്ട’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷകശ്രദ്ധ ആകർഷിച്ച നടനാണ് ജിത്തു അഷറഫ്.
ചിത്രസംയോജനം: ചമൻ ചാക്കോ, സംഗീതം: ജേക്സ് ബിജോയ്, പ്രൊഡക്ഷൻ ഡിസൈൻ: ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ഫിനാൻസ് കൺട്രോളർ: രാഹുൽ സി പിള്ള, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജിനീഷ് ചന്ദ്രൻ, സക്കീർ ഹുസൈൻ, അസോസിയേറ്റ് ഡയറക്ടർ: റെനിറ്റ് രാജ്, അസിസ്റ്റന്റ് ഡയറക്ടർ: ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, സെക്കൻഡ് യൂണിറ്റ് ഡിഒപി: അൻസാരി നാസർ, സ്പോട്ട് എഡിറ്റർ: ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: അനിൽ ജി നമ്പ്യാർ, സുഹൈൽ, ആർട്ട് ഡയറക്ടർ: രാജേഷ് മേനോൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോനെക്സ് സേവ്യർ, സ്റ്റിൽസ്: നിദാദ് കെ എൻ, പിആർഒ: ശബരി.