തലശ്ശേരിയിൽ ഊഞ്ഞാല്‍ കെട്ടിയ കൽത്തൂൺ ഇളകിവീണു: 14 കാരന് ദാരുണാന്ത്യം

കണ്ണൂർ: ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകി വീണു ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം. പാറാല്‍ സ്വദേശി ശ്രീനികേതാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് സംഭവം. അധ്യാപകരായ മഹേഷിന്റെയും സുനിലയുടെയും മകനാണ് ശ്രീനികേത്.

അധ്യാപകരില്‍ ഒരാള്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോയിരുന്നു. മറ്റൊരാള്‍ വോട്ട് ചെയ്യാന്‍ പോയപ്പോഴുമായിരുന്നു അപകടം. സംഭവത്തില്‍ പൊലീസ് അസ്വാഭാവികമരണത്തിന് കേസ് എടുത്തിട്ടുണ്ട്.

ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകി ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായ നിലയില്‍ പരുക്കേറ്റ ശ്രീനികേതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Latest News