റിയാദ്: റിയാദ് നഗരത്തിൽ ഏതാനും പേർക്ക് ഭക്ഷ്യവിഷബാധ. 15 ഓളം പേർക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. വിവരമറിഞ്ഞ ഉടനെ ആരോഗ്യ മന്ത്രാലയം വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. റിയാദ് നഗരത്തിൽ പരിമിതമായ എണ്ണം ഭക്ഷ്യവിഷബാധ കേസുകൾ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയ ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദു അലി പറഞ്ഞു. ഇതുവരെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 15 ആയി.
ഭക്ഷ്യവിഷബാധയുടെ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. അടച്ചു പൂട്ടിയ ഒരു കടയിലേക്കാണ് പകർവ്യാധിക്കെതിരെയുള്ള അന്വേഷണം എത്തിനിൽന്നത്. വിഷബാധയേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാ അധികാരികളെയും ഏകോപിപ്പിച്ച് ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും ആരോഗ്യ വക്താവ് പറഞ്ഞു.