വീട്ടിൽ ഓട്സും മുട്ടയുമുണ്ടോ എങ്കിൽ ഇന്നത്തെ ബ്രേക്ക്ഫാസ്റ്റിനൊരുക്കാം ഒരു കിടിലന്‍ ഐറ്റം. നല്ല സോഫ്റ്റായ ഓട്സ് ഓംലറ്റ് സിംപിളായി വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ.
ചേരുവകള്‍
ഓട്സ് – 1/4 കപ്പ് (പൊടിച്ചത്)
വെള്ളം – 4 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
മുട്ട – 2 എണ്ണം
കാരറ്റ് – 1 എണ്ണം ചീകി എടുത്തത്
സവാള – 1/2 ( ചെറുതായി അരിഞ്ഞത് )
തക്കാളി – 1/2 ( ചെറുതായി അരിഞ്ഞത്)
പച്ചമുളക് – 2 ( വട്ടത്തില്‍ അരിഞ്ഞത് )
കറിവേപ്പില
ഇഞ്ചി – ചെറിയ കഷ്ണം അരിഞ്ഞത്
കുരുമുളക് ചതച്ചത് – 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല് ടീസ്പൂണ്‍
ചില്ലി ഫ്ളെക്സ് – 1/2 ടീസ്പൂണ്‍
വെളിച്ചെണ്ണ – 1 ടേബിള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം
ഓട്സ് പൊടിച്ചതിലേക്ക് 4 ടേബിള്‍ സ്പൂണ്‍ വെള്ളം ചേര്‍ത്ത് കലക്കി എടുക്കുക. അതിലേക്ക് ബാക്കി എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കാം. പാനില്‍ 1 ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ മിക്സ് ചെയ്തു വെച്ച മുട്ടകൂട്ട് ചേര്‍ത്ത് അടച്ചു വെച്ച് വേവിക്കുക. ഒരു വശം വെന്തു കഴിഞ്ഞാല്‍ മറു വശം വേവിക്കാം.