പൊതുവെ യാത്രക്കിടയിൽ ഭക്ഷണം കഴിക്കുക എന്നത് തന്നെ നല്ല പാടാണ്.പോരാത്തതിന് യാത്രക്കിടയിൽ നല്ല ഭക്ഷണം കിട്ടില്ല .നമ്മൾ ആഗ്രഹിച്ച ഭക്ഷണങ്ങളും കിട്ടിയെന്നും വരില്ല .പലപ്പോഴും വിമാന യാത്ര കഴിഞ്ഞു വരുന്നവരുടെ സ്ഥിരം പരാതിയാണ് ഭക്ഷണം വായിൽ വെക്കാൻ കൊള്ളില്ലായിരുന്നു എന്ന് . എന്നാൽ ഇനി അങ്ങനെ ഒരു പരാതി വേണ്ട .നല്ല കിടിലം കേരളം തനിമയുള്ള ഭക്ഷണ സ്‌ഥങ്ങൾ നമ്മൾക്കും കിട്ടും അതും വിമാനത്തിൽ .
കേരളത്തിൽ നിന്നുള്ള വിമാനങ്ങളിൽ നാടൻ വിഭവങ്ങളായ കോഴി പൊരിച്ചത്, ചെമ്മീൻ ഉലർത്ത്, മീൻ കറി, മീൻ പൊള്ളിച്ചത്, വെണ്ടയ്ക്ക തോരൻ, ബിരിയാണി, പഴ പ്രഥമൻ, അട പ്രഥമൻ തുടങ്ങിയവ ഉച്ചയ്ക്കും രാത്രിയിലും, ഇടിയപ്പം, കടല കറി, വിവിധതരം ഉപ്പുമാവുകൾ, ഇഡലി, വട, സാമ്പാർ ഒക്കെ ലഭിക്കും .
ഇന്ത്യയിലെ ആറ് വിമാനത്താവളങ്ങളിൽ നിന്നും അബുദാബിയിലേക്ക് സർവീസ് നടത്തുന്ന ഇത്തിഹാദ് എയർവേയ്‌സ് ഫ്ലൈറ്റുകളിൽ ഇനി ഇന്ത്യൻ ഭക്ഷണവും ലഭിക്കും .കൂടാതെ തിരുവനന്തപുരം, കൊച്ചി,കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് കേരളീയ ഭക്ഷണവും ലഭിക്കും. ചെന്നൈ, അഹമ്മദാബാദ്,ജയ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് അതാത് സംസ്ഥാങ്ങളിലെ ഭക്ഷണങ്ങളും ലഭ്യമാകും.
ഇത്തിഹാദ് എക്‌പ്രസിൽ യാത്രക്കാർക്ക് സൗജന്യമായി ഭക്ഷണം നൽകുമെങ്കിലും അറേബിയൻ ഭക്ഷണം കഴിക്കേണ്ട അവസ്ഥയായിരുന്നു. കൊച്ചിയിൽ നിന്ന് ദിവസവും അബുദാബിയിലേക്ക് ഇത്തിഹാദിന് നാല് സർവീസുണ്ട്. കരാർ കാസിനോ ഗ്രൂപ്പിന്കാസിനോ എയർ കാറ്ററേഴ്സ് ആൻഡ് ഫ്ളൈറ്റ് സർവീസസി (സി.എ.എഫ്.എസ്)നാണ് ഭക്ഷണം നൽകാനുള്ള കരാർ. ജൂൺ ഒന്ന് മുതൽ നാല് വർഷത്തേക്കാണ് ഈ കരാർ . കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാനങ്ങളിൽ ജൂൺ ഒന്നിന് തന്നെ കാസിനോ ഗ്രൂപ്പ് സർവീസ് ആരംഭിക്കും. മറ്റ് വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസ് ജൂലായ് ഒന്ന് മുതലായിരിക്കും ആരംഭിക്കുകയെന്ന് കാസിനോ ഗ്രൂപ്പ് സി.ഇ.ഒ വി.ബി. രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കാസിനോ എയർ കാറ്ററേഴ്‌സ് കോർപ്പറേറ്റ് ഷെഫ് ഗുണശേഖരൻ, അസി. വൈസ് പ്രസിഡന്റ് പ്രമോദ്, ഇതിഹാദ് എയർവേയ്സ് ഗ്ലോബൽ കളിനറി ഡെവലപ്പ്‌മെന്റ് മാനേജർ നദീം ഫാറൂക്ക് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.