ബിജെപിയുടെ മുഖ്യപ്രതിപക്ഷമെന്ന് വിളിപ്പേരുള്ള ധ്രുവ് റാഠിയുടെ ഏറ്റവും പുതിയ യുട്യൂബ് വീഡിയോ ചര്‍ച്ച ചെയ്യുന്ന വിഷയം ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ട മനുഷ്യരില്‍ കുത്തിവെയ്ക്കുന്നതിന്റെ ടെക്‌നോളി തലങ്ങളെക്കുറിച്ചാണ്. വാട്‌സാപ്പ് മാഫിയ വഴി ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ എങ്ങനെയാണ് ബ്രെയിന്‍വാഷ് ചെയ്യപ്പെടുന്നതെന്ന കുറിപ്പോടെ കഴിഞ്ഞ ദിവസമാണ് ധ്രുവ് റാഠി വീഡിയോ പങ്കുവെച്ചത്. ഇതുവരെ ഈ വീഡിയോ കണ്ടത് 12 മില്യണ്‍ കാഴ്ച്ചക്കാരും. വീഡിയോയില്‍ പറയുന്ന വിഷയത്തിന്റെ ഗൗരവം എന്താണെന്ന് കാഴ്ചക്കാരുടെ എണ്ണംവെച്ചു മനസ്സിലാക്കാന്‍ കഴിയും.
എങ്ങനെയാണ് ബിജെപിയും അതിന്റെ ഹിന്ദുത്വ സംഘങ്ങളും വാട്സ് ആപ്പ് പ്രചാരണ ആയുധമാക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. വാഷിംഗ്ടണ്‍ പോസ്റ്റും ഇതേക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ആധുനിക കാലത്തില്‍ ടെക്‌നോളജിയിലൂടെ വിഷം കുത്തിവെയ്ക്കാനാകുമെന്നതിന്റെ റിസര്‍ച്ചര്‍മാര്‍ കൂടിയാണ് ബി.ജെ.പിക്കാരെന്ന് പറഞ്ഞുവെയ്ക്കുകയാണ് ധ്രുവ് റാഠി. ഇത്തരം സോഷ്യല്‍ മീഡിയ ക്യാമ്പയിനിലൂടെ തീവ്ര വികാരങ്ങള്‍ ആളിക്കത്തിക്കുന്നു. തെറ്റായതും വിദ്വേഷപരമായതുമായ ഘടകങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നു. രാജ്യത്തിന് പുറത്തു നിന്നുപോലും ഇത്തരം പ്രവര്‍ത്തികള്‍ അപലപിക്കപ്പെടുന്നുണ്ടെന്നും പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ഈ വിഷയമാണ് ധ്രുവും തന്റെ വീഡിയോയില്‍ ചര്‍ച്ച ചെയ്യുന്നത്. അതുകൊണ്ടു തന്നെ മാധ്യമങ്ങള്‍ക്കുള്ള ധാര്‍മ്മികമായ പരിമിതി ധ്രുവ് മറികടക്കുന്നുണ്ട്. എങ്ങനെയാണ് ഈ വെറുപ്പ് പ്രചാരണത്തില്‍ നിന്ന് പുറത്തുകടക്കാമെന്നു കൂടി അദ്ദേഹം വ്യക്തമായി പറയുന്നുണ്ട്. വീഡിയോയുടെ ആദ്യ ഭാഗത്ത് ‘വാട്ട്സ്ആപ്പ് മാഫിയയെ’ കുറിച്ചും ആരും തടയാത്തതുകൊണ്ട് തന്നെ എങ്ങനെ വളര്‍ന്നു എന്നതിനെക്കുറിച്ചുമാണ് ധ്രുവ് പ്രതിപാദിക്കുന്നത്. തടയാത്തതു കൊണ്ട് തന്നെ ഇപ്പോള്‍ ”ഒരു രാക്ഷസനായി” മാറിയിരിക്കുന്നു. ഈ വാട്ട്സ്ആപ്പ് മാഫിയ ”ഹിന്ദുക്കളെ ലക്ഷ്യമിടുന്നതായി” എന്ന് അദ്ദേഹം പറയുന്നു.
ഹിറ്റ്ലര്‍ ”ജര്‍മ്മന്‍ ആര്യന്മാരെ” ബ്രെയിന്‍ വാഷ് ചെയ്യുന്നതിന്റെ ഉദാഹരണം, ജൂതന്മാരെയും സിയ ഉള്‍ ഹഖിനെയും ഉപയോഗിച്ച് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ഷിയ മുസ്ലീങ്ങളെയും ബഗ്ബിയറുകളായി ഉപയോഗിച്ച് സുന്നി മുസ്ലീങ്ങളെ ബ്രെയിന്‍ വാഷ് ചെയ്യുന്നതിന്റെ ഉദാഹരങ്ങളും ചൂണ്ടികാണിക്കുന്നുണ്ട്. ഒറ്റയടിക്കാകില്ല ആളുകളുടെ ചിന്താരീതിയെ മാറ്റിയെടുക്കുന്നത്. ഘട്ടം ഘട്ടമായുള്ള നീക്കത്തിലൂടെയാണ് ഇത് സാധ്യമാക്കുക. ഈ ബ്രെയിന്‍ വാഷിനു വേണ്ടി ആദ്യം ഉപയോഗപ്പെടുത്തുന്ന ഘടകം ”അഭിമാനം” ആണ്. തുടക്കം ആളുകളിലേക്ക് കുത്തി നിറക്കുന്നത് വിദ്വേഷമായിരിക്കില്ല. എന്നാല്‍ ആളുകളെ കെണിയിലാക്കാന്‍ ഈ സ്തുതിഗീതം പര്യാപ്തമാണ് താനും.
സംസ്‌കാരം, ചരിത്രം മുതലായവയുടെ അതിശയോക്തിപരമായ അവകാശവാദങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ട് ആ വികാരം വളര്‍ത്തിയെടുത്തുകൊണ്ടിരിക്കും. അടുത്ത പടി നമ്മളെ ഇരയായി ചിത്രീകരിക്കുകയാണ്. നൂറ്റാണ്ടുകളായി ”അവര്‍” നമ്മെ ഭരിക്കുകയും നമ്മുടെ മഹത്വത്തെയും സ്വത്വത്തെയും എങ്ങനെ തടയുകയും ചെയ്തു എന്ന് പഠിപ്പിക്കും. ഇതാണ് ബ്രേക്കിംഗ് പോയിന്റെന്ന് ധ്രുവ് പറയുന്നു. മൂന്നാമതായി നിങ്ങളെ ഭീകരമായി ഭയപ്പെടുത്തും. ഇവിടെയാണ് തെറ്റായ വിവരങ്ങള്‍ ഉപയോഗിക്കുന്നത്. അതിനെ അതിശയോക്തി പുരട്ടി മൂര്‍ച്ച കൂട്ടിയെടുക്കുന്നത്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും കൂടുതല്‍ പൈശാചികവല്‍ക്കരിക്കപ്പെടുന്നു, തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികളെ വലിച്ചിഴച്ച് മറ്റൊന്നിനെ വലുതാക്കുകയും ശതകോടീശ്വരനായ സോറോസിനെയും പാകിസ്ഥാനെയും ചൈനയെയും മറ്റും എറിഞ്ഞ് ആളുകളെ കൂടുതല്‍ ഭയപ്പെടുത്തുകയും ചെയ്യുന്നു.
അവര്‍ അപകടത്തിലാണ് എന്ന ചട്ടക്കൂട് ഉണ്ടാകുന്നു. ഇവിടെ ഈ ഘട്ടത്തില്‍ അവര്‍ മോദിയെ അവതരിപ്പിക്കും. ”ആരു നമ്മെ രക്ഷിക്കും” എന്നതിനുള്ള മറുപടിയായി ”മോദി ജി”, എന്ന ഉത്തരം നല്‍കുന്നത് അദ്ദേഹത്തെ ഒരു അവതാരമായി പരാമര്‍ശിച്ചുകൊണ്ടാണ്. മതിയായ ഭയം സൃഷ്ടിച്ച ശേഷം, മോദിയുടെ വ്യക്തിത്വ ആരാധനയാണ് നാലാമതായി നടക്കുക. 1930-കളില്‍ ജര്‍മ്മനിയില്‍ സംഭവിച്ചത് പോലെ ആളുകള്‍ മനഃപൂര്‍വ്വം ”ഇമോഷണല്‍ റോളര്‍കോസ്റ്റര്‍” താഴേക്ക് തള്ളപ്പെടുകയാണെന്ന് അദ്ദേഹം പറയുന്നു, അന്ന് വാട്‌സ് ആപ്പ് വഴിയല്ല, മറ്റ് മാധ്യമങ്ങള്‍, സിനിമകള്‍, റേഡിയോ എന്നിവയിലൂടെയായിരുന്നു എന്ന് മാത്രം. ഹിന്ദുത്വ സ്ഥാപകരായ സവര്‍ക്കറും ഗോള്‍വാള്‍ക്കറും എങ്ങനെയാണ് ഹിറ്റ്ലറുടെയും നാസി ജര്‍മ്മനിയുടെയും ആരാധകരായി അറിയപ്പെട്ടിരുന്നത് എന്ന് ധ്രുവ് വിശദീകരിച്ചിട്ടുണ്ട്.
ഇന്ത്യക്കാര്‍ വോട്ട് ചെയ്യണമെന്നും ജോനാധിപത്യം സംരക്ഷിക്കണമെന്നും നുണകളെ പരാജയപ്പെടുത്താന്‍ തയ്യാറെടുക്കുമ്പോള്‍ ഗാന്ധിയെയും ബോസിനെയും ഭഗത് സിംഗിനെയും ഡോ. അംബേദ്കറെയും ഓര്‍ക്കണമെന്നും ധ്രുവ് പറയുന്നു. ‘വാട്ട്സ്ആപ്പ് സര്‍വ്വകലാശാല’ യുടെ നുണ പ്രചാരണത്തെ തടുക്കാന്‍ 1.5 കോടി പ്രചോദിതരും പ്രതിജ്ഞാബദ്ധരുമായ ആളുകള്‍ ഒത്തു ചേരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്യുന്നു. ഈ ബ്രെയിന്‍ വാഷിങിനെ പൊളിച്ചു നീക്കാന്‍ ‘മിഷന്‍ 100’ എന്നതിലൂടെ തുറന്നുകാട്ടാനുള്ള വസ്തുത വിരുദ്ധമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനും, തന്നെ നിരീക്ഷിക്കുന്ന എല്ലാവരോടും സത്യം പറയുന്നതിന്റെ ഭാഗമാകാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പണം എറിഞ്ഞുളള ഐടി സെല്ലുകളെക്കാള്‍ ഇന്ത്യയെ സംരക്ഷിക്കാന്‍ ഫലപ്രദമായ മാര്‍ഗമിതാണെന്നും ധ്രുവ് പറയുന്നു. ഓരോ വ്യക്തിയും തന്റെ വീഡിയോ മറ്റൊരു 100 ആളുകളുമായി പങ്കിടാനുള്ള തന്റെ അഭ്യര്‍ത്ഥന തന്റെ 2.5 കോടി പ്രേക്ഷകര്‍ ശ്രദ്ധിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് ധ്രുവ് പറഞ്ഞു, അവര്‍ മോദി സര്‍ക്കാരിനെ വോട്ടുചെയ്യാനുള്ള തന്റെ സന്ദേശത്തോട് പ്രതികരിക്കുമെന്നും ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന മോദി വിമര്‍ശകനായ
ധ്രുവ് പറയുന്നു. വീഡിയോ വൈറലായിക്കഴിഞ്ഞു.