കൊഴുപ്പ് കൂടിയ ഭക്ഷണത്തിന്റെ അമിതോപയോഗം, പുകവലി, മദ്യപാനം എന്നിവ കൊളസ്‌ട്രോൾ കൂടുന്നതിനു കാരണമാകുന്നു ചീത്ത കൊളസ്ട്രോള്‍ കൂടുമ്പോള്‍ രക്തധമനികളില്‍ ബ്ലോക്ക് വരികയും ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാം.
കാലുകളില്‍ വേദന, മരവിപ്പ്, മുട്ടുവേദന എന്നിവ ഉണ്ടാകുന്നത് നിസാരമായി കരുതാറുണ്ട്. ശരീരത്തില്‍ കൊളസ്‌ട്രോള്‍ കൂടുന്നതിന്റെ ആദ്യത്തെ ലക്ഷണങ്ങളാണിവ. കാലുകളുടെ പേശീവേദന പലര്‍ക്ക് വരുന്നത്. ഇത് പലപ്പോഴും ഒരു നിശ്ചിതദൂരം നടക്കുമ്പോഴാണ് അനുഭവപ്പെടുന്നത്. കൂടാതെ കാലുകള്‍ തണുത്തിരിക്കുന്നതും ഒരു ലക്ഷണമാണ്. ചിലര്‍ക്ക് കഴുത്തിനു പിന്നില്‍ ഉളുക്കിയത് പോലെയുള്ള വേദന വരാറുണ്ട്.
ചര്‍മ്മത്തിന്റെ നിറത്തിലുള്ള വ്യത്യാസം വരുന്നത് ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ ലക്ഷണമാണ്. കൊളസ്‌ട്രോള്‍ കൂടുമ്പോള്‍ ചര്‍മ്മത്തില്‍ ചൊറിച്ചിലും ചുവന്ന തടിപ്പുകളും പാടുമെല്ലാം ഉണ്ടാകാന്‍ സാധ്യതയേറെയാണ്.
അതുപോലെ കണ്ണിന്റെ മൂലകളില്‍, കൈ രേഖയില്‍, കാലിന്റെ പുറകില്‍ ഒക്കെ കൊളസ്ട്രോള്‍ അടിയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നിസാരമായി കരുതരുത്. ഇവിടെയൊക്കെ കാണുന്ന തടിപ്പും കൊളസ്ട്രോളിന്റെ ലക്ഷണമാകാം. കണ്ണിനുള്ളിലെ കോര്‍ണിയയ്ക്ക് ചുറ്റുമായി നേരിയ വെളുത്ത നിറത്തിലൊരു ആവരണം കാണുന്നതും കൊളസ്‌ട്രോള്‍ കൂടുന്നതിന്റെ ലക്ഷണമാകാം. മങ്ങിയ നഖങ്ങളും ചിലപ്പോള്‍ ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ ലക്ഷണമാകാം.
ചിലരില്‍ കൊളസ്ട്രോളിന്റെ അളവ് കൂടുമ്പോള്‍ കേള്‍വിക്കുറവ് വരാം. ചീത്ത കൊളസ്ട്രോള്‍ അധികമാകുമ്പോള്‍ ദഹനക്കേടും വയറ്റില്‍ ഗ്യാസുമെല്ലാം ഉണ്ടാകും. മറ്റ് കാരണങ്ങള്‍ കൊണ്ടല്ലാതെയുള്ള വയറിളക്കവും ശ്രദ്ധിക്കേണ്ടതുണ്ട്. കൊളസ്ട്രോള്‍ അധികമാകുമ്പോള്‍ രക്തപ്രവാഹം തടസപ്പെടും. ഇത് തലചുറ്റല്‍, തലവേദന തുടങ്ങിയ പല പ്രശ്നങ്ങളുമുണ്ടാക്കും.കൊളസ്ട്രോള്‍ കൂടുമ്പോഴും തളര്‍ച്ചയും ക്ഷീണവുമുണ്ടാകാം.
ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിലാണ് തടസ്സമെങ്കില്‍ നെഞ്ചുവേദനയും ഗോവണി കയറുമ്പോള്‍ കിതപ്പും നടക്കുമ്പോള്‍ മുട്ടുവേദനയും അനുഭവപ്പെടും. നെഞ്ചുവേദന കൊളസ്ട്രോള്‍ അധികമാകുമ്പോഴും അനുഭവപ്പെടാം. രക്തപ്രവാഹം തടസപ്പെടുന്നതാണ് ഇത്തരത്തിലെ വേദനയക്ക് കാരണമാകുന്നത്.