തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച ശോഭ സുരേന്ദ്രനെതിരെ ഗോകുലം ഗോപാന്റെ വക്കീൽ നോട്ടീസ്. നോട്ടീസ് കൈപ്പറ്റി ഏഴ് ദിവസത്തിനകം 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്. പത്രസമ്മേളനത്തിൽ തനിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശങ്ങൾക്കെതിരെയാണ് നടപടി.
‘തെറ്റായ പരാമര്‍ശം മൂലം നേരിട്ട മാനഹാനിക്കും മനോദുഃഖത്തിനും നഷ്ടപരിഹാരമായി 10 കോടി രൂപ നല്‍കണം, അല്ലാത്തപക്ഷം ശോഭ സുരേന്ദ്രനെതിരെ സിവില്‍, ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കും’, ഗോകുലം ഗോപാലൻ നൽകിയ വക്കീല്‍ നോട്ടീസില്‍ പറയുന്നു.
കരിമണല്‍ കര്‍ത്തയും ഗോകുലം ഗോപാലനും ശോഭയ്ക്ക് എതിരെ ഒരുമിച്ചുവെന്നും, തനിക്കെതിരെ ഒരു ചാനല്‍ വാര്‍ത്ത കൊടുത്തുവെന്നും, കരിമണല്‍ കര്‍ത്തയ്ക്ക് വേദനിച്ചാല്‍ ചാനല്‍ മുതലാളിയായ കുറിക്കമ്പനി ഉടമയ്ക്ക് വേദനിക്കുമെന്നുമായിരുന്നു ശോഭ സുരേന്ദ്രന് ഗോകുലം ഗോപാലനെതിരെ നടത്തിയ വിവാദ പരാമർശം.