ലഖ്നൗ: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരേ റോസ് നേടിയ രാജസ്ഥാന് റോയല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. സീസണില്‍ എട്ടാം ജയം തേടിയാണ് രാജസ്ഥാന് ലക്നൗവിനെതിരെ ഇറങ്ങുന്നത്. നാലാം സ്ഥാനത്തുള്ള ലക്നൗവിന് ടേബിളില്‍ മുന്നേറാന്‍ ഇന്നത്തെ ജയം അനിവാര്യമാണ്.
അതേസമയം, മാറ്റമൊന്നമില്ലാതെയാണ് രാജസ്ഥാന് ഇറങ്ങുന്നത്. റിയാന്‍ പരാഗ് ഇംപാക്റ്റ് പ്ലയറായി കളിച്ചേക്കും. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ കളിച്ച ടീമില്‍ നിന്ന് ലഖ്നൗവും മാറ്റമൊന്നും വരുത്താതെയാണ് ഇറങ്ങുന്നത്.
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്: ക്വിന്റണ്‍ ഡി കോക്ക്, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍ / ക്യാപ്റ്റന്‍), മാര്‍ക്കസ് സ്റ്റോയിനിസ്, ദീപക് ഹൂഡ, നിക്കോളാസ് പൂരന്, ആയുഷ് ബദോനി, ക്രുനാല്‍ പാണ്ഡ്യ, മാറ്റ് ഹെന്റി, രവി ബിഷ്ണോയ്, മൊഹ്സിന്‍ ഖാന്, യാഷ് താക്കൂര്‍.
രാജസ്ഥാന് റോയല്‍സ്: യശസ്വി ജയ്സ്വാള്‍, ജോസ് ബട്ട്ലര്‍, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍ / ക്യാപ്റ്റന്‍), റോവ്മാന്‍ പവല്‍, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറല്‍, രവിചന്ദ്രന്‍ അശ്വിന്, ട്രെന്റ് ബോള്‍ട്ട്, അവേഷ് ഖാന്, സന്ദീപ് ശര്‍മ്മ, യുസ്വേന്ദ്ര ചാഹല്‍.