ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ കിഴക്കന്‍ ദില്ലിയില്‍ റോഡ് ഷോ സംഘടിപ്പിച്ചു. കള്ളക്കേസിൽ കെജ്‌രിവാളിനെ ജയിലിലടച്ചിരിക്കുന്നു, പ്രമേഹ രോഗിയായ കെജ്‌രിവാളിന് ജയിലില്‍ ഇന്‍സുലിന്‍ നിഷേധിച്ചിരിക്കുന്നു എന്നീ ആരോപണങ്ങളുമായി സുനിത രംഗത്തു വന്നു. ജാമ്യം പോലും ലഭിക്കാതിരാക്കാനാണ് ഇ ഡി ശ്രമിക്കുന്നതെന്നും സുനിത ആരോപിച്ചു.
നാളെ പടിഞ്ഞാറന്‍ ദില്ലിയിലും, തുടര്‍ന്നുള്ള ദിവസങ്ങളില്‍ പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ പ്രചാരണങ്ങളിലും സുനിതയുടെ സാന്നിധ്യമുണ്ടാകും.കിഴക്കല്‍ ദില്ലിയിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാത്ഥി കുല്‍ദീപ് കുമാറിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് റോഡ്‌ഷോ സംഘടിപ്പിച്ചത്. ആയിരങ്ങള്‍ അണിനിരന്ന റോഡ്ഷോ ആം ആദ് മി പാര്‍ട്ടിയുടെ ശക്തിപ്രകടനമായി മാറി.
നാളെ പടിഞ്ഞാറൻ ദില്ലിയില്‍ നടക്കുന്ന റോഡ് ഷോയിലും സുനിത പങ്കെടുക്കുമെന്നാണ് ആം ആദ്മി പാട്ടി അറിയിച്ചിട്ടുള്ളത്. ദില്ലിക്ക് പുറമേ പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിലും സുനിത ആം ആദ്മി പാര്‍ട്ടിക്കായി പ്രചാരണപ്രവത്തനങ്ങളില്‍ സജീവമാകും. ഗുജറാത്തില്‍ പാര്‍ട്ടിയുടെ താരപ്രചാരകയായി സുനിതയെ എഎപി നേരത്തെ നിശ്ചയിച്ചിരുന്നു. ഗുജറാത്തില്‍ രണ്ട് സീറ്റുകളിലാണ് ആം ആദ് മി മത്സരിക്കുന്നത്.
സ്ത്രീ വോട്ടർമാർക്കിടയിൽ വലിയ സ്വാധീനമുണ്ടാക്കാൻ സുനിതയ്ക്കാകും എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. കെജ്‌രിവാളിനെയും ഹേമന്ദ് സോറനെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലും ജാര്‍ഖണ്ഡിലും ഇന്ത്യ മുന്നണി നടത്തിയ റാലിയില്‍ സുനിതയുടെ സാന്നിധ്യമുണ്ടായിരുന്നു. കെജ്‌രിവാളിന്റെ അസാനിധ്യത്തിലും ബിജെപിക്കെതിരെ ശ്ക്തമായ പ്രചാരണ പരിപാടികൾ നടത്താനാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം. അതേ സമയം അരവിന്ദ് കെജ്‌രിവാളിന്റെയും ബി.ആര്‍.എസ്. നേതാവ് കെ കവിതയുടെയും കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് നീട്ടിയിരുന്നു.