ആറ് കോടിയുടെ കൊക്കയ്നുമായി കെനിയൻ പൗരൻ പിടിയിലായി. നെടുമ്പാശ്ശേരി വിമാനതാവളത്തിൽ ആണ് 6 കോടിയുടെ കൊക്കെയിനുമായി കെനിയൻ പൗരനെ പിടികൂടിയത് . ഡി ആർ ഐ യുടെ പരിശോധനയിലാണ് പ്രതി മിഷേൽ പിടിയിലായത്.
മിഷേലിന്റെ വയറിൽ നിന്ന് 50 ലഹരി ഗുളികകൾ കണ്ടെത്തി. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ഗുളികകൾ പുറത്തെടുത്തു. ഗുളികകളിൽ നിന്ന് 668 ഗ്രാം കൊക്കയ്ൻ കണ്ടെടുത്തു. ഇയാളെ റിമാൻഡ് ചെയ്തു. കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യലിന് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളുവെന്ന് ഡി ആർ ഐ വ്യക്തമാക്കി.
അതേസമയം, മലപ്പുറത്ത് കഞ്ചാവ് കടത്തിയ കേസിലെ പ്രതികൾക്ക് 20 വർഷം വീതം കഠിന തടവിന് ശിക്ഷിച്ച് കോടതി. 2,000,00 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. കാടാമ്പുഴ സ്വദേശികളായ മുഹമ്മദ് റാഫി (26), സനിൽ കുമാർ (32) എന്നിവരെയാണ് മഞ്ചേരി എൻഡിപിഎസ് കോടതി ശിക്ഷിച്ചത്. മലപ്പുറം അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണർ ടി അനിൽകുമാർ ആണ് കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.