സുഹൃത്തുക്കളായ യുവാക്കൾ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ. നെടുമങ്ങാട് ഉളിയൂർ മണക്കോട് കാവിയോട്ടുമുകൾ കർവേലിക്കോളനിയിൽ വിജീഷ് (26), വർക്കല സ്വദേശി ശ്യാം (26)എന്നിവരാണ് മരിച്ചത്. പൂവത്തൂർ കുശർക്കോട് തെള്ളിക്കുഴിയിൽ അടുത്തടുത്ത പറങ്കിമാവുകളിൽ തൂങ്ങിയ നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ ഉണ്ടായിരുന്നത്.
വെള്ളിയാഴ്ച വൈകിട്ടു മുതൽ വിജീഷിനെ കാണാനില്ലായിരുന്നു. പിന്നാലെ ബന്ധുക്കൾ പോലീസിൽ പാർത്തിപ്പെടുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. വിജീഷിന്റെ വീടിനു സമീപത്ത് ഒരു ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. രണ്ടു ദിവസം മുൻപായിരുന്നു സംഭവം.
ഇപ്പോൾ അതവിടെ കാണാനില്ലെന്നും നാട്ടുകാർ പറഞ്ഞു ശ്യാമും വിജീഷും സൗഹൃദത്തിലായത് എങ്ങനെയെന്നത് സംബന്ധിച്ച് ബന്ധുക്കൾക്കും അറിവില്ല. അൽഫോൺസൺ - വിജയമ്മ ദമ്പതികളുടെ മകനാണ് വിജീഷ്. സഹോദരൻ: മഹേഷ്.