ഭാര്യയുടെ കൈവെട്ടിയ ഭർത്താവ് കസ്റ്റഡിയില്‍. വെല്ലൂർ ജില്ലയിലെ ഗുഡിയാത്തത്തിലാണ് സംഭവം. നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാൾ ഉപയോഗിച്ച് വെട്ടിയത്. സംഭവത്തിനുശേഷം ഗുഡിയാത്തം പൊലീസ് സ്റ്റേഷനിലെത്തി ശേഖർ കീഴടങ്ങി. സുഹൃത്തുക്കളുമായി വീഡിയോകോളിൽ സംസാരിക്കുന്നത് പതിവാക്കിയതിന്റെ പേരിൽ ആയിരുന്നു യുവാവിന്റെ ക്രൂരത.
ഒരു സുഹൃത്തുമായി വീഡിയോകോളിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ആക്രമണം. വലതുകൈ വെട്ടിമാറ്റാനാണ് ശ്രമിച്ചത്. എന്നാൽ അയൽവാസികളെത്തി രേവതിയെ ആശുപത്രിയിലെത്തിച്ചു. സംഭവത്തിനുശേഷം ഗുഡിയാത്തം പോലീസ് സ്റ്റേഷനിലെത്തി ശേഖർകീഴടങ്ങി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഇയാളുമായാണ് സ്ഥിരമായി വീഡിയോകോളിൽ സംസാരിച്ചിരുന്നതെന്നും ശേഖർ സംശയിച്ചിരുന്നു.
ശേഖറും രേവതിയും തമ്മിൽ പതിവായി വീഡിയോകോൾ ചെയ്യുന്നതിനെച്ചൊല്ലി വഴക്കുണ്ടായിട്ടുണ്ട്. സംഭവദിവസം ജോലി കഴിഞ്ഞു ശേഖർ വീട്ടിലെത്തിയപ്പോൾ രേവതി സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിക്കുകയായിരുന്നു. ഇതോടെ ഇരുവർക്കും ഇടയിൽ വാക്കേറ്റം ഉണ്ടായി. പിന്നാലെയാണ് രേവതിയുടെ ഇടത്തു കൈ ശേഖർ വെട്ടിയത്. ശബ്ദം കേട്ട് സമീപവാസികൾ എത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു രേവതി.