200 ഓളം പ്രവർത്തകരോടൊപ്പം ആവേശം കാണാനെത്തി ചാണ്ടി ഉമ്മൻ

വൻ പ്രചാരണ പരിപാടികളാണ് പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ നേതൃത്വത്തിൽ പ്രവർത്തകർ നടത്തിയത്

200 ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകരോടൊപ്പം ആവേശം സിനിമ കാണാനെത്തി ചാണ്ടി ഉമ്മൻ. ഫഹദ് ഫാസിലിന്‍റെ ഏറ്റവും പുതിയ ഹിറ്റ് ചിത്രമാണ് ‘ആവേശം’. വൻ പ്രചാരണ പരിപാടികളാണ് പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ നേതൃത്വത്തിൽ പ്രവർത്തകർ നടത്തിയത്. ഒന്നരമാസം നീണ്ടുനിന്ന പ്രചാരണ പരിപാടികൾക്കാണ് പുതുപ്പള്ളി സാക്ഷ്യം വഹിച്ചത്.

ഞങ്ങളെല്ലാം ടീമായിട്ടാണ് വർക്ക് ചെയ്‌തത്‌. ഞങ്ങൾ ഒരു കുടുംബമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പാലായിലുള്ള തിയേറ്ററിലാണ് സിനിമയ്ക്കെത്തിയത്. ഏറെ ആവേശത്തോടെയാണ് പ്രവര്‍ത്തകരും പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് തിരക്കിന് ശമനം വന്നെങ്കിലും ആവേശം ഇപ്പോഴും തുടരുകയാണെന്ന് ചാണ്ടി ഉമ്മൻ.

നേതാവ് ഇത്രയേറ്ററി പ്രവർത്തകർക്കൊപ്പം ചിത്രം കാണാനെത്തിയത് സിനിമ കാണാനെത്തിയ മറ്റുള്ളവർക്കും കൗതുകമായി. തങ്ങടെ നേതാവിന്റെ മകനെ കണ്ട പലരും ചാണ്ടി ഉമ്മന്റെ അരികിൽ ഓടിയെത്തുകയും വർത്താനം പറയുകയുമായിരുന്നു.