മലയാളികളുടെ പ്രിയ ഭക്ഷണമാണ് കപ്പ. കപ്പപ്പുഴുക്കും കപ്പ കറിയും മാത്രമല്ല, കപ്പ കൊണ്ട് വെറൈറ്റി വിഭവങ്ങളും തയ്യറാക്കാം. അത്തരത്തിലൊന്നാണ് കാപ്പവട. ഒരുഗ്രൻ കാപ്പവട റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- കപ്പ-കാല്‍ കിലോ
- കടലപ്പരിപ്പ്-250 ഗ്രാം
- കായം-കാല്‍ സ്പൂണ്‍
- മുളക്-5
- മഞ്ഞള്‍പ്പൊടി-കാല്‍ സ്പൂണ്‍
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-കാല്‍ സ്പൂണ്‍
- ഉപ്പ്
- എണ്ണ
- കറിവേപ്പില
തയ്യറാക്കുന്ന വിധം
കടലപ്പരിപ്പ് വെള്ളത്തിലിട്ട് കുതിര്‍ക്കുക. ഇതും ബാക്കി മസാലകളും ചേര്‍ത്ത് അരച്ചെടുക്കണം. കപ്പ് ഗ്രേറ്റ് ചെയ്യുക. ഇതിലെ വെള്ളം പിഴിഞ്ഞു കളഞ്ഞ് ഇത് അരച്ചുവച്ച കൂട്ടില്‍ ചേര്‍ത്തിളക്കുക. കറിവേപ്പിലയും ഉപ്പും ചേര്‍ക്കണം. വെള്ളം അധികമാകാതെ ശ്രദ്ധിക്കണം. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഈ കൂട്ട് വടയുടെ ആകൃതിയില്‍ പരത്തി വറുത്തെടുക്കാം. മുളകു ചട്‌നി ചേര്‍ത്ത് കഴിയ്ക്കാം.