റൈസ് ഐറ്റംസ് മലയാളികൾക്ക് പൊതുവേ ഇഷ്ട്ടപ്പെട്ട ഒരു ഭക്ഷണമാണ്. ഇതിൽ തന്നെ വിവിധതരം വെറൈറ്റികളുണ്ട്. ഇന്നൊരു അടിപൊളി ലെമൺ റൈസ് ആയാലോ?
ആവശ്യമായ ചേരുവകൾ
- ചോറ് വേവിച്ചത്- ഒരു കപ്പ്
- ചെറുനാരങ്ങ-1
- വെളുത്തുള്ളി-4 അല്ലി
- ഇഞ്ചി-1 കഷ്ണം
- പച്ചമുളക്-3
- കടുക്-1 സ്പൂണ്‍
- അണ്ടിപ്പരിപ്പ്-3
- ഉപ്പ്
- കറിവേപ്പില
- എണ്ണ
തയ്യാറാക്കുന്ന വിധം
ചോറ് പാകത്തിന് വേവിക്കുക. ബസ്മതി റൈസ്, പൊന്നിയരി തുടങ്ങിയവയോ പച്ചരിയോ ആണ് ലെമണ്‍ റൈസിന് നല്ലത്. ചോറ് ഒട്ടിപ്പിടിക്കാത്ത പരുവത്തില്‍ വേവിച്ചെടുക്കണം. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് കടുകിട്ട് പൊട്ടിക്കുക. ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ക്കണം. ഇത് നന്നായി മൂത്ത ശേഷം അണ്ടിപ്പരിപ്പ് ചേര്‍ക്കുക. അല്‍പനേരം നല്ലപോലെ ഇളക്കണം. ഈ കൂട്ടിലേക്ക് അര സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചെറുനാരങ്ങാനീരും ചേര്‍ക്കുക. വേവിച്ചു വ്ച്ചിരിക്കുന്ന ചോറ് ഇതിലേക്ക് ചേര്‍ത്ത് നല്ലപോലെ ഇളക്കാം. ലെമണ്‍ റൈസ് തയ്യാര്‍. അല്‍പം ചെറുനാരങ്ങാ അച്ചാറുണ്ടെങ്കില്‍ ചൂടോടെ ഈ ചോറുണ്ണാം. മറ്റു കറികളൊന്നും വേണ്ട.