സാധാരണ കര്‍ക്കിടക മാസത്തില്‍ ശരീരത്തിന്റെ ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധ വയ്ക്കണമെന്നു പറയും. കർക്കിടകമാസത്തിൽ ആരോഗ്യത്തിന് ഗുണങ്ങളുള്ള ഒരുപാട് ഭക്ഷണങ്ങൾ തയ്യറാക്കി കഴിക്കും. അതിലൊന്നാണ് ചിക്കന്‍. ചിക്കൻ പ്രിയമുള്ളവരാണെങ്കില്‍ ജീരകക്കോഴി പരീക്ഷിക്കാം.
ആവശ്യമായ ചേരുവകൾ
- ചിക്കന്‍-1കിലോ
- മഞ്ഞള്‍പ്പൊടി-1 സ്പൂണ്‍
- മുളകുപൊടി-1 സ്പൂണ്‍
- ജീരകം പൊടിച്ചത്-2 സ്പൂണ്‍
- ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-2 സ്പൂണ്‍
- തേങ്ങയുടെ ഒന്നാംപാല്‍-അരക്കപ്പ്
- രണ്ടാംപാല്‍-1 കപ്പ്
- കുരുമുളകുപൊടി-1 സ്പൂണ്‍
- ചുവന്നുള്ളി-കാല്‍കിലോ
- ഉപ്പ്
- വെളിച്ചെണ്ണ
- നെയ്യ്
തയ്യറാക്കുന്ന വിധം
കോഴി ഇടത്തരം കഷ്ണങ്ങളാക്കി ഉപ്പും മഞ്ഞള്‍പ്പൊടിയും ജീരകപ്പൊടിയും മുളകുപൊടിയും ചേര്‍ത്ത് പുരട്ടി വയ്ക്കുക. ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. ഇതിലേക്ക് ചുവന്നുള്ളിയും നെയ്യും ചേര്‍ത്ത് മൂപ്പിക്കണം. ചിക്കന്‍ കഷ്ണങ്ങള്‍ ഇതിലേക്കു ചേര്‍ത്ത് രണ്ടാംപാല്‍ ചേര്‍ത്ത് വേവിക്കണം. ചിക്കന്‍ ഒരുവിധം വെന്തു കഴിയുമ്പോള്‍ കുരുമുളകു പൊടിയും ഒന്നാംപാലും ചേര്‍ത്ത് നല്ലപോലെ വേവിച്ച് വരട്ടിയെടുക്കണം. മേമ്പൊടി അധികം മൂപ്പില്ലാത്ത പിടക്കോഴിയാണ് ജീരകക്കോഴിയുണ്ടാക്കാന്‍ നല്ലത്.