ചപ്പാത്തി കഴിക്കാത്ത കുട്ടികൾക്ക്, സ്വീറ്റ് ചപ്പാത്തി തയ്യറാക്കി കൊടുക്കാം

മധുരമുള്ള ചപ്പാത്തിയായാലോ, ചപ്പാത്തി കഴിക്കാത്ത കുട്ടികള്‍ക്ക് സ്‌നാക്‌സായി കൊടുക്കാം. ഒരു സ്വീറ്റ് ചപ്പാത്തി റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • ചപ്പാത്തിമാവില്‍ പാകത്തിന് ഉപ്പു ചേര്‍ത്ത് മാവു കുഴച്ചു വയ്ക്കുക.
  • തേങ്ങാ ചിരകിയത്-2 കപ്പ്
  • പഞ്ചസാര- അരക്കപ്പ്
  • ഏലയ്ക്ക -3 (പൊടിച്ചത്)
  • വെള്ളം

തയ്യറാക്കുന്ന വിധം

വെള്ളത്തില്‍ പഞ്ചസാരയിട്ട് തിളപ്പിക്കുക. പഞ്ചസാര നല്ലപോലെ അലിഞ്ഞു കഴിയുമ്പോള്‍ ഇതിലേക്ക് ചിരകി വച്ചിരിക്കുന്ന നാളികേരവും ഏലയ്ക്കാപൊടിയും ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കി വെള്ളം മുഴുവനായി വറ്റിക്കഴിയുമ്പോള്‍ വാങ്ങി തണുക്കാന്‍ വയ്ക്കുക.

ചപ്പാത്തി മാവ് അല്‍പം വലിപ്പമുള്ള ഉരുളകളായി എടുക്കുക. പതുക്കെ പരത്തി ഇതിലേക്ക് തേങ്ങാക്കൂട്ടില്‍ നിന്ന് കുറച്ചെടുത്തു വയ്ക്കണം. എന്നിട്ട് മാവ് വീണ്ടും കൂട്ട് പുറത്തു വരാത്ത വിധത്തില്‍ നാലുഭാഗവും ചേര്‍ത്ത് ഉരുളയാക്കുക. ഇത് പതുക്കെ ചപ്പാത്തിയുടെ ആകൃതിയില്‍ പരത്തണം. അധികം പരത്തരുത്. ഇത് പിന്നീട് ചപ്പാത്തിക്കല്ലില്‍ ഇട്ട് ചുട്ടെടുക്കാം. വേണമെങ്കില്‍ നെയ്യും ചേര്‍ക്കാം.

പഞ്ചസാരക്കു പകരം ശര്‍ക്കര ചേര്‍ത്തു ഇത്തരം ചപ്പാത്തിയുണ്ടാക്കാം. വെള്ളം കൂടാതെ നോക്കണമെന്നു മാത്രം.