പ്രാതലിന് പലരുടെയും പ്രിയപ്പെട്ട ഭക്ഷണമാണ് ഇഡലി. എന്നും ഉള്ളതിൽനിന്നും അല്പം വ്യത്യസ്തമായി ഇഡ്ഢലിക്ക് ഒരു ചെറിയ വകഭേദമായാലോ,ഒരു വെജിറ്റബിള്‍ ഇഡ്ഢലി തയ്യറാക്കാം.
ആവശ്യമായ ചേരുവകൾ
- ഇഡ്ഢലി അരി-അരക്കിലോ
- ഉഴുന്നുപരിപ്പ്-200 ഗ്രാം
- ക്യാരറ്റ്-1
- ബീന്‍സ്-3
- ക്യാപ്‌സിക്കം-പകുതി
- കുരുമുളകു പൊടി-1 ചെറിയ സ്പൂണ്‍
- ഇഞ്ചി-ചെറിയ കഷ്ണം
- ഉപ്പ്
- മല്ലിയില
- എണ്ണ
തയ്യറാക്കുന്ന വിധം
അരിയും ഉഴുന്നും നല്ലപോലെ കുതിര്‍ത്ത് അരച്ചെടുക്കുക. രണ്ടും വെവ്വേറെയായി അരയ്ക്കുക. ഇവ രണ്ടും ഒരുമിച്ചാക്കി പാകത്തിന് വെള്ളമൊഴിച്ച് കലക്കി ഉപ്പിട്ട് പുളിക്കാന്‍ വയ്ക്കുക.
പച്ചക്കറികള്‍ തീരെ ചെറുതായി നുറുക്കി മാവിലേക്കു ചേര്‍ത്ത് ഇളക്കുക. കുരുമുളകുപൊടിയുംഇഞ്ചി, മല്ലിയില എന്നിവയും ചേര്‍ക്കണം. കൂട്ട് നല്ലപോലെ ഇളക്കുക. ഇഡ്ഢലിത്തട്ടില്‍ എണ്ണ പുരട്ടി മാവൊഴിച്ച് ആവിയില്‍ വേവിച്ചെടുക്കുക. ചൂടുള്ളു ഇഡ്ഢലി ചട്‌നി ചേര്‍ത്ത് കഴിയ്ക്കാം.
മാവ് പൊന്തി ഇഡ്ഢലിയുണ്ടാക്കാന്‍ പോകുന്നതിന് തൊട്ടുമുന്‍പായി മാത്രം പച്ചക്കറി ചേര്‍ക്കുക. നെയ്യ് ഇഷ്ടമുള്ളവര്‍ക്ക് എണ്ണയ്ക്കു പകരം നെയ്യ് ഇഡ്ഢലിത്തട്ടില്‍ പുരട്ടാം. വ്യത്യസ്തമായ രുചിയും ലഭിക്കും.