പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് ഇപ്പോഴും നല്ലതാണ്. നിരവധി ആരോഗ്യപ്രശ്നങ്ങൽ ഒഴിവാക്കാൻ പഴങ്ങൾ കഴിക്കുന്നതിലൂദ്‌സെ ആകും. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ബെറി പഴമാണ് സ്ട്രോബെറി. നല്ല സ്വാദിഷ്ടമുള്ള ഇവയില്‍ 90 ശതമാനം വരെ ജലാംശമുണ്ട്. സ്ട്രോബെറി ജ്യൂസ് കുടിക്കുന്നത് വേനല്‍ക്കാലത്തെ നിര്‍ജ്ജലീകരണത്തെ തടയാന്‍ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകളും മറ്റും ധാരാളം അടങ്ങിയ സ്ട്രോബെറി ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
അതുപോലെ തന്നെ കൊളസ്ട്രോളില്‍ നിന്നും രക്ഷ നേടാനും സ്ട്രോബറി നല്ലതാണ്. അതിനാല്‍ ഹൃദയത്തിന്‍റെ ആകൃതിയിലുളള സ്ട്രോബെറിക്ക് ഹൃദയത്തെ സംരക്ഷിക്കാനും കഴിയും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കുന്ന ഒന്നാണ് സ്ട്രോബെറി. സ്ട്രോബെറിയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ സ്ട്രോബെറി ജ്യൂസ് കുടിക്കുന്നത്.
സ്ട്രോബെറി ജ്യൂസ് ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. പൊതുവേ ഗ്ലൈസീമിക് ഇൻഡക്സ് കുറഞ്ഞ ഒരു പഴം കൂടിയാണ് സ്ട്രോബെറി. അതുകൊണ്ടുതന്നെ പ്രമേഹരോഗികള്‍ക്ക് ഇവ ധൈര്യമായി കഴിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇവ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ള സ്ട്രോബെറി അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും ഇവ സഹായിക്കുമെന്നാണ് പഠനങ്ങളും പറയുന്നത്.
വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ സ്ട്രോബെറി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും ചെറുപ്പം നിലനിര്‍ത്താനും ഇവ സഹായിക്കും. വിറ്റാമിന്‍ സിയും ബയോട്ടിനും ഫോളേറ്റും അടങ്ങിയ സ്ട്രോബെറി ജ്യൂസ് കുടിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിനും നല്ലതാണ്.