മുരിങ്ങയിലകൊണ്ടും പായസമോ!

ഇങ്ങനെയൊരു കിടിലൻ പായസം കഴിച്ചിട്ടുണ്ടോ? ആരോഗ്യഗുണങ്ങൾ ധാരാളമുള്ള മുരിങ്ങയില കൊണ്ട് ഒരടിപൊളി പായസം ഉണ്ടാക്കി നോക്കാം. തയ്യറാക്കാനും വളരെ എളുപ്പം.

ആവശ്യമായ ചേരുവകൾ

  • മുരിങ്ങയില – ഒരുകപ്പ്
  • ചൗവരി – 200ഗ്രാം
  • പാൽ – 500എംൽ
  • പഞ്ചസാര- ആവശ്യത്തിന്
  • മിൽക്ക്മെയ്ഡ് – ഒരു കപ്പ്
  • ഉപ്പ് – വളരെകുറച്ച്
  • നെയ്യ്- രണ്ട് ടേബിൾസ്പൂൺ
  • അണ്ടി, മുന്തിരി
  • ഏലക്ക – അഞ്ചെണ്ണം

തയ്യാറാക്കുന്ന വിധം

200ഗ്രാം ചൗവരി വേവിക്കണം. ഒരുകപ്പ് മുരിങ്ങയിലയിൽ ഒരുകപ്പ് വെള്ളമൊഴിച്ച് അരച്ചെടുക്കണം. ഇനി ഇതിനെ പായസമുണ്ടാക്കേണ്ട പാത്രത്തിലേക്ക് അരിച്ചൊഴിക്കണം. ബാലൻസ് വന്ന പേസ്റ്റ് ലേക്ക് വീണ്ടും ആരാഗ്ലാസ് വെള്ളമൊഴിച്ച് ഒന്നുകൂടി അരിച്ചെടുക്കാം. ഇതിലേക്ക് വേവിച്ചുവെച്ച ചൗവരി ചേർത്ത് നന്നായി മിക്സ്‌ചെയ്യണം. ഇനി പാലുകൂടിചേർത്ത് നന്നായി തിളപ്പിക്കണം. തിളച്ചുകഴിഞ്ഞാൽ ലോഫ്ളൈമിൽ ആക്കി ഒരഞ്ചുമിനിറ്റ് കുക്ക് ചെയ്യണം. പഞ്ചസാരയും മിൽക്ക്മൈഡും ഏലക്കപൊടിയും ചേർത്ത് ഇളക്കികൊടുക്കണം. മധുരം ബാലൻസ് ചെയ്യാൻ ഒരല്പം ഉപ്പ് ചേർക്കണം. തീ ഓഫ് ആക്കാം. ഇനി നെയ്യിൽ അണ്ടിയും മുന്തിരിയും മൂപ്പിച്ചൊഴിക്കണം.അല്പസമയം അടച്ചുവെച്ചതിനുശേഷം സേർവ് ചെയ്യാം. സൂപ്പർ ആൻഡ് വെറൈറ്റി മുരിങ്ങയിലാപയാസം ട്രൈ ചെയ്തു നോക്കൂ. ഉഗ്രനാണ്.