നാലുമണിക്കാപ്പിക്ക് എളുപ്പത്തിലുണ്ടാക്കാവുന്ന സവാള പക്കോഡ

നാലുമണിക്കാപ്പിക്ക് എളുപ്പത്തിലുണ്ടാക്കാവുന്ന വിഭവങ്ങൾ അന്വേഷിക്കുകയാണോ? എന്നാൽ ഇതാ എളുപ്പത്തിലും രുചിയിലും തയ്യറാക്കാവുന്ന ഒരു വിഭവം. സവാള പക്കോഡ

ആവശ്യമായ ചേരുവകൾ

  • കടലമാവ്-ഒരു കപ്പ്
  • അരിപ്പൊടി-കാല്‍ കപ്പ്
  • സവാള-4
  • പച്ചമുളക്-4
  • മല്ലിപ്പൊടി-അര സ്പൂണ്‍
  • മുളകുപൊടി-1 സ്പൂണ്‍
  • മഞ്ഞള്‍പ്പൊടി-കാല്‍ സ്പൂണ്‍
  • കായം-അല്‍പം
  • ഉപ്പ്
  • മല്ലിയില
  • എണ്ണ

തയ്യറാക്കുന്ന വിധം

മൈദയും അരിപ്പൊടിയും കൂട്ടിക്കലര്‍ത്തുക. സവാള നീളത്തില്‍ കനം കുറച്ച് അരിയുക. ഇത് മാവിലേക്കിടുക. എണ്ണയൊഴിയെയുള്ള എല്ലാ ചേരുവകളും മാവിലേക്കിട്ട് പാകത്തിന് വെള്ളമൊഴിച്ച് പക്കോഡക്കുള്ള മിശ്രിതമാക്കുക. ഇത് കൈയില്‍ എടുക്കാന്‍ സാധിക്കുന്നത്ര വെള്ളമേ ചേര്‍ക്കാവൂ.

ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിക്കുക. മിശ്രിതം കുറേശെ എടുത്ത് കുറഞ്ഞ തീയില്‍ എണ്ണയില്‍ വറുത്തെടുക്കുക. ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കണം. സവാള പക്കോഡ തയ്യാര്‍. സോസ് കൂട്ടി കഴിയ്ക്കാം.