വളരെ എളുപ്പത്തിൽ എഗ് പൊട്ടെറ്റോ ഫ്രൈ

വെറൈറ്റി ഭക്ഷണങ്ങൾ ട്രൈ ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണല്ലേ? വെറൈറ്റി എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ഉരുളക്കിഴങ്ങും മുട്ടയും ചേർത്ത് വളരെ എളുപ്പത്തിലുണ്ടാക്കാവുന്ന എഗ്, പൊട്ടെറ്റോ ഫ്രൈ പരീക്ഷിച്ചാലോ?

ആവശ്യമായ ചേരുവകൾ

  • മുട്ട-4
  • ഉരുളക്കിഴങ്ങ്-3
  • സവാള-1
  • മഞ്ഞള്‍പ്പൊടി-കാല്‍ സ്പൂൺ
  • ചുവന്ന മുളക്-7
  • ഗ്രാമ്പൂ-4 \ 2
  • പട്ട-1 കഷ്ണം
  • പെരുഞ്ചീരകം-2 സ്പൂണ്‍
  • വെളുത്തുള്ളി-4
  • ഇഞ്ചി-1 കഷ്ണം
  • ഉപ്പ്
  • എണ്ണ

തയ്യാറാക്കുന്ന വിധം

മുട്ട പുഴുങ്ങി തൊണ്ടു കളഞ്ഞ് രണ്ടായി മുറിയ്ക്കുക. ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക. സവാള കനം കുറച്ച് നീളത്തില്‍ അരിയണം. ചുവന്ന മുളക്, ഗ്രാമ്പൂ, പട്ട, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേര്‍ത്ത് അരയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് പെരുഞ്ചീരകം ചേര്‍ക്കണം. ഇതിലേക്ക് സവാളയിട്ട് വഴറ്റുക.

സവാള ബ്രൗണ്‍ നിറമായാല്‍ അരച്ചു വച്ച മസാലയും മഞ്ഞളും ചേര്‍ത്തിളക്കണം. ഇത് മൂപ്പായാല്‍ ഉരുളക്കിഴങ്ങ് ചേര്‍ക്കുക. അല്‍പം വെള്ളം ചേര്‍ത്ത് വേവിക്കണം. ഇതിലേക്ക് ഉപ്പും ചേര്‍ക്കുക. വെള്ളം നല്ലപോലെ വറ്റിക്കഴിഞ്ഞാല്‍ ഇതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന മുട്ട ചേര്‍ത്ത് നല്ലപോലെ മസാല പുരട്ടിയെടുക്കണം. മല്ലിയില ചേര്‍ത്ത് ചപ്പാത്തി, ചോറ്, അപ്പം എന്നിവയ്‌ക്കൊപ്പം ഉപയോഗിക്കാം.