ചിക്കൻ ഇഷ്ടമില്ലാത്തവർ കുറവാണല്ലേ? ചിക്കനിൽ വെറൈറ്റി പരീക്ഷിക്കാൻ താല്പര്യപെടുന്നവരാണ് എല്ലാവരും. ചിക്കന്‍ പ്രേമികള്‍ക്കിതാ രുചികരമായ ഒരു വിഭവം, മസാല ചിക്കന്‍ ഫ്രൈ. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ചിക്കന്‍-1 കിലോ
- സവാള-2
- വെളുത്തുള്ളി-6
- പച്ചമുളക്-5
- മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
- മുളകുപൊടി-1 സ്പൂണ്‍
- ജീരക്കകപൊടി-1 സ്പൂണ്‍
- കടലമാവ്-2 കപ്പ്
- നാരങ്ങാനീര്-2 സ്പൂണ്‍
- ഉപ്പ്
- മല്ലിയില
- കറിവേപ്പില
- എണ്ണ
തയ്യറാക്കുന്ന വിധം
ചിക്കന്‍ അല്‍പം വലിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇവ കത്തി കൊണ്ട് വരയണം. ഇതില്‍ ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ നല്ലപോലെ തേച്ചു പിടിപ്പിക്കുക. നാരങ്ങാനീരും പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കുക.
കടലമാവില്‍ പച്ചമുളക്, വെളുത്തുള്ളി, മല്ലിയില, കറിവേപ്പില എന്നിവ തീരെ ചെറുതായി അരിഞ്ഞ് ചേര്‍ക്കുക. ഇതിലേക്ക് ജീരകപ്പൊടിയും ചേര്‍ത്ത് വെള്ളമൊഴിച്ച് പേസ്റ്റു പോലെയാക്കുക. ചിക്കന്‍ കഷ്ണങ്ങള്‍ ഇതില്‍ മുക്കി വയ്ക്കുക.
ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിക്കുക. ഇതിലേക്ക് ചിക്കന്‍ കഷ്ണങ്ങളിട്ട് ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തെടുക്കുക. സവാള നേര്‍മയായി അരിഞ്ഞ് എണ്ണയില്‍ വറുത്തെടുത്ത് ചിക്കന്‍ കഷ്ണങ്ങളില്‍ കൂട്ടിക്കലര്‍ത്തി ഉപയോഗിക്കാം.
ചിക്കനില്‍ മസാല പുരട്ടി അല്‍പസമയം ഫ്രിഡ്ജില്‍ വച്ചാല്‍ വേഗത്തില്‍ മസാല പിടിച്ചു കിട്ടും.