തൃശ്ശൂർ: ഫലപ്രവചനവും അടിയൊഴുക്കുകളും കൂടുതൽ സങ്കീർണമാക്കിയാണ് തൃശ്ശൂർ ലോകസഭാ മണ്ഡലത്തിലെ പോളിംഗ് ട്രെൻഡ്. 2019ലെ തെരഞ്ഞെടുപ്പിന് അപേക്ഷിച്ചു പോളിങ്ങിൽ 4. 96% ഇടിവുണ്ടായെങ്കിലും പോൾ ചെയ്ത വോട്ടർമാരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് ഒടുവിൽ ലഭിച്ച കണക്കുപ്രകാരം ഏഴു നിയോജക മണ്ഡലങ്ങളിലായി 40,0613 വോട്ടുകൾ ഇത്തവണ കൂടുതൽ പോൾ ചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 10,40512 വോട്ടുകൾ മാത്രം രേഖപ്പെടുത്തിയ സ്ഥാനത്ത് ഇത്തവണ 10,81125 വോട്ടുകളാണ് രേഖപ്പെടുത്തിയത്. വോട്ടർ പട്ടികയിൽ കന്നിവോട്ടർമാരുടെ എണ്ണം കുത്തനെ കൂടിയതാണ് കാരണം. 34,117 പേർ വോട്ടർ പട്ടികയിൽ പുതുതായി ഇത്തവണ ഇടം പിടിച്ചു. ഇവരുടെ വോട്ടുകൾ ആർക്കു അനുകൂലമായി എന്നത് നിർണായകമാണ്.
തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഏഴ് നിയോജകമണ്ഡലങ്ങളും എൽഡിഎഫിന്റെ കൈവശമാണ്. ഇതിൽ ഗുരുവായൂർ, മണലൂർ, നാട്ടിക, പുതുക്കാട്, മണ്ഡലങ്ങൾ എൽഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളുമാണ്. ഗുരുവായൂരിൽ 9068, മണലൂരിൽ 6854,നാട്ടികയിൽ 6827 എന്നിങ്ങനെ പോൾ ചെയ്ത വോട്ടുകൾ എണ്ണത്തിൽ ഉണ്ടായ വർദ്ധന പ്രഖ്യാപനത്തിൽ വലിയ സ്വാധീനം ഉണ്ടാക്കാൻ ഇടയുണ്ട്.
പുതുക്കാട് മണ്ഡലത്തിൽ 1330 വോട്ടുകളും വർദ്ധിച്ചിട്ടുണ്ട്. വാശിയേറിയ ത്രികോണ പോരാട്ടം ആണ് തൃശ്ശൂരിൽ നടന്നത് എന്നതിനാൽ എൽഡിഎഫ് ശക്തി കേന്ദ്രങ്ങളിലെ വോട്ട് സിപിഎമ്മും സിപിഐയും ഗൗരവത്തോടെ കൂട്ടിക്കിഴിക്കുന്നുണ്ട്.
തൃശ്ശൂർ നിയോജകമണ്ഡലത്തിൽ 5901, ഒല്ലൂരിൽ 5022,ഇരിങ്ങാലക്കുടയിൽ 5071 എങ്ങിനെയും വോട്ട് ഉണ്ടായി. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയതിനേക്കാൾ പോളിങ് ശതതമാനം വലിയതോതിൽ കുറഞ്ഞത് മുന്നണികളുടെ പ്രതീക്ഷയിൽ താള പിഴവ് ഉണ്ടാക്കി.
2019 ൽ 77. 86% ആയിരുന്നു പോളിങ്. എന്നാൽ ഇത്തവണവണ 72. 9 0% ആയി പോളിംഗ് ഇടിഞ്ഞു.തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ആകെ 34177 കന്നി വോട്ടുകാർ പട്ടികയിൽ ഇടം പിടിച്ചിരുന്നു. ജില്ലയിലാകെ 58141 പേർ പുതുതായി വോട്ടർ പട്ടികയിലെത്തി. ഇതുതന്നെ ട്രെൻഡിങ് ആയി കണക്കാക്കണമെന്നാണ് പല നിരീക്ഷകരുടെ അഭിപ്രായം.