ഇന്ന് അറിയാം 70 ലക്ഷത്തിന്റെ ഭാഗ്യശാലിയെ: അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഫലം ഇന്നറിയാം. ഇന്ന് വൈകീട്ട് മൂന്നുമണിക്കാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയാണ് ഭാഗ്യശാലിയ്ക്ക് ലഭിക്കുക.

എല്ലാ ഞായറാഴ്ചകളിലുമാണ് അക്ഷയ എ കെ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്.