ചൂട് കൂടി വരുന്ന കാലാവസ്ഥയില്‍ ശരീരം തണുപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി നമ്മൾ ധാരാളം വെളളം കുടിക്കാറുണ്ട് ഒപ്പം കുറച്ച് പാനീയങ്ങളും പരിചയപ്പെടാം
ടണ്ടാ ടര്‍ബൂസാ
ആവശ്യമായ ചേരുവകൾ :
ചതുരകഷ്ണങ്ങളായി മുറിച്ച് വെച്ചിരിക്കുന്ന തണ്ണിമത്തങ്ങ
1/4 ടീസ്പൂണ്‍ ഇന്തുപ്പ്
1/2 ടീസ്പൂൺ തേൻ
1/2 ടീസ്പൂൺ നാരങ്ങാനീര്
7 ഐസ് ക്യൂബ്‍സ്
3 പുതിനയിലയുടെ ഇതളുകൾ
ഉണ്ടാക്കേണ്ട വിധം
തണ്ണിമത്തങ്ങയും നാരങ്ങാ നീരും ഐസ് ക്യൂബ്‍സും ചേര്‍ത്ത് മിക്സിയിൽ കറക്കി ചേത്ത് വെക്കുക. അത് ഗ്ലാസിലേക്ക് മാറ്റി ഇന്തുപ്പും തേനും ചേര്‍ത്ത് നന്നായി ഇളക്കുക. പുതിന ഇല ഉപയോഗിച്ച് അലങ്കരിച്ച് തണുപ്് മാറാതെ തന്നെ പ്രിയപ്പെട്ടവര്‍ക്കും നൽകി നമുക്കും കുടിക്കാം.
ക്യാപിറ്റൽ ക്രാക്കര്‍
വേണ്ട ചേരുവകൾ
1 കപ്പ് ആപ്പിൾ ജ്യൂസ്
1 ആപ്പിൾ റിങ്
1 കപ്പ് നാരങ്ങാനീര്
കുറച്ച് ഐസ് ക്യൂബ്‍സ്
ഉണ്ടാക്കേണ്ട വിധം :ആപ്പിൾ ജ്യൂസും നാരങ്ങാ നീരും ചേര്‍ത്ത് വെക്കുക, ഇത് ഐസ് നിറച്ച ഒരു ഗ്ലാസിലേക്ക് മാറ്റുക. ആപ്പിൾ റിങ് കൂടി ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം
റോസ് തണ്ടൈ
വേണ്ട ചേരുവകൾ
10 ബദാം
3 ടേബിൾസ്പൂണ്‍ എള്ള്
2 ടീസ്പൂൺ വെള്ളരിക്കുരു
250 എംഎൽ ക്രീം മിൽക്ക്
3 ടീസ്പൂണ്‍ പഞ്ചസാര
2 തുള്ളി റോസ് വാട്ടര്‍
2 ടീസ്പൂണ്‍ കസ്കസ്
1/2 ടീസ്പൂൺ കുരുമുളക്
1/2 ടീസ്പൂൺ പച്ച ഏലക്കാ പൊടി
1/4 കപ്പ് പൊടിച്ചെടുത്ത ഐസ് ക്യൂബ്സ്
50 ഗ്രാം റോസാ ഇതളുകൾ
2 ടീസ്പൂണ്‍ റൂ അഫ്സാ സിറപ്പ്
ഉണ്ടാക്കേണ്ട വിധം : എള്ളും ബദാമും കസ്കസും, വെള്ളരി കുരുവും റോസ് ഇതളും ഒരു കപ്പ് വെള്ളത്തില്‍ ഇട്ട് ഒരു രാത്രി മുഴുവൻ കുതിര്‍ക്കാൻ വെക്കുക. പിറ്റേന്ന് വെള്ളരി മാറ്റി പൊടിച്ചെടുത്ത ശേഷം കുതിര്‍ക്കാൻ വെച്ച മറ്റ് ചേരുവകൾ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് പാലും കുരുമുളകും പഞ്ചസാരയും ഏലക്കാപ്പൊടിയും ചേര്‍ത്ത് അടിക്കുക. ഈ മിശ്രതത്തിലേക്ക് റോസ്‍വാട്ടര്‍ തുള്ളികളും റൂ അഫ്‍സയും ചേര്‍ത്ത് പൊടിച്ച് വെച്ചിരിക്കുന്ന ഐസും ചേര്‍ത്ത് വിളമ്പാം.