പാലക്കാട്: സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ടുപേർ മരിച്ചു. പാലക്കാട്ട് 90കാരിയും കണ്ണൂരിൽ 57കാരനും ആണ് മരിച്ചത്. സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹിയിലെ പന്തക്കൽ സ്വദേശി ഉളുമ്പന്റവിട വിശ്വനാഥൻ, എല്ലപ്പള്ളി സ്വദേശി ലക്ഷ്മി എന്നിവരാണ് മരിച്ചത്.
ഇന്നലെ കനാലിൽ വീണു കിടക്കുന്ന നിലയിലാണ് ലക്ഷ്മിയെ കണ്ടെത്തിയത്. ഇന്ന് പോസ്റ്റ്മോർട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് വ്യക്തമായത്. കിണർ പണിക്കിടയിൽ തളർന്ന് വീണ വിശ്വനാഥൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.