പെരിന്തൽമണ്ണ: ദുരൂഹസാഹചര്യത്തിൽ അതിഥി തൊഴിലാളിയുടെ മൃതദേഹം വീട്ടിൽ നിന്നും കണ്ടെത്തി. സംഭവം കൊലപാതകമാണെന്നു സംശയിക്കുന്നു. പെരിന്തൽമണ്ണ മണലിക്കുഴിയിലാണ് സംഭവം. വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലാണ്.
ബംഗാൾ സ്വദേശി ദികംബർ എന്നയാളാണ് ഒരു വർഷത്തോളമായി ഇവിടെ താമസിക്കുന്നത്. മരിച്ചത് ഇയാളാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. കട്ടിലിൽ കിടക്കുന്ന നിലയിലുള്ള മൃതദേഹം അഴുകിത്തുടങ്ങിയിട്ടുണ്ട്.