തെന്നിന്ത്യന്‍ താര സുന്ദരി ശ്രുതി ഹാസനും കാമുകന്‍ ശാന്തനു ഹസാരികയും വേര്‍പിരിഞ്ഞു. നാല് വര്‍ഷത്തെ ബന്ധത്തിനൊടുവിലാണ് ഇരുവരും വേർപിരിഞ്ഞത്. ഇരുവരുടേയും അടുത്ത വൃത്തങ്ങളാണ് ബ്രേക്കപ്പ് വാര്‍ത്ത സ്ഥിരീകരിച്ചത്.
കഴിഞ്ഞ മാസമാണ് ഇരുവരും പിരിഞ്ഞത്. ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതോടെയാണ് വേര്‍പിരിയാന്‍ തീരുമാനിക്കുന്നത്. ഇരുവരും ഒന്നിച്ചാണ് പിരിയാന്‍ തീരുമാനിച്ചത് എന്നാണ് അടുത്തവൃത്തങ്ങള്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇരുവരും ഒന്നിച്ചുള്ള പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം നീക്കം ചെയ്തു. ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്യുകയും ചെയ്തു. ദേശിയ മാധ്യമങ്ങളും ഇരുവരേയും ബന്ധപ്പെട്ടെങ്കിലും തങ്ങളുടെ വ്യക്തിപരമായ ജീവിതത്തേക്കുറിച്ച് സംസാരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ഇരുവരും വ്യക്തമാക്കി.
ഒരു മാസത്തോളമായി ഇരുവരും മാറിയാണ് താമസിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെ സോഷ്യല്‍ മീഡിയയില്‍ നിന്ന് ശ്രുതി ഇടവേളയെടുത്തിരുന്നു. ഒരു പോസ്റ്റുമായാണ് താരം തിരിച്ചെത്തിയത്. ഇതൊരു വല്ലാത്ത യാത്രയായിരുന്നു. എന്നെക്കുറിച്ചും മറ്റുള്ളവരേക്കുറിച്ചും ഒരുപാട് പഠിച്ചു. നമ്മള്‍ ആരാണെന്നോ എന്തായിരിക്കണം എന്നതിനോ ഒരിക്കലും ക്ഷമ ചോദിക്കരുത്.- എന്നാണ് ശ്രുതി കുറിച്ചത്.