ആലപ്പുഴ: പ്രസവത്തെ തുടർന്ന് അണുബാധ ഉണ്ടായ യുവതി മരിച്ചത് ചികിത്സാപിഴവുമൂലമെന്ന് ബന്ധുക്കൾ. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്നുണ്ടായ അണുബാധയിൽ ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്.
പുറക്കാട് കരൂർ തൈവേലിക്കകം അൻസറിന്റെ ഭാര്യ ഷിബിന (31) ആണ് മരിച്ചത്. ഒരു മാസം മുൻപാണ് പ്രസവം നടന്നത്.
പ്രസവത്തിനു പിന്നാലെ അണുബാധയുണ്ടാവുകയും അത് കരളിനെയും വൃക്കയേയും ബാധിക്കുകയും ചെയ്തു.
തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഷിബിന ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.സിപിഎം കരൂർ ബ്രാഞ്ച് സെക്രട്ടറിയാണ് അൻസർ.