ഗുജറാത്തില്‍ നടന്ന മയക്കുമരുന്ന് വേട്ടയിൽ 600-കോടിരൂപയോളം വിലമതിക്കുന്ന ഏകദേശം 86-കിലോഗ്രാം മയക്കുമരുന്ന് പാകിസ്താനി ബോട്ടില്‍നിന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീവ്രവാദവിരുദ്ധ സ്ക്വാഡും നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുമായി ചേര്‍ന്ന് കടലില്‍ നടത്തിയ ഓപ്പറേഷനിലൂടെയാണ് മയക്കുമരുന്ന് പിടിച്ചെടുത്തതെന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാർഡ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
ബോട്ടിലുണ്ടായിരുന്ന 14-പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓപ്പറേഷനിൽ വീഴ്ച ഉണ്ടാകാരിക്കാൻ കപ്പലുകളും വിമാനങ്ങളും വിന്യസിച്ചിരുന്നു. ഓപ്പറേഷനില്‍ പ്രധാന പങ്കുവഹിച്ചത് കോസ്റ്റ് ഗാര്‍ഡിന്റെ രജത്രാന്‍ എന്ന കപ്പലാണ്. അതിലാണ് എന്‍.സി.ബിയിലേയും എ.ടി.എസിലേയും ഉദ്യോഗസ്ഥരുണ്ടായിരുന്നത്.
വേഗമേറിയ ഐസിജി കപ്പല്‍ രജത്രാന്റെ കരുത്തിനു മുന്നിൽ മയക്കുമരുന്ന് നിറച്ച ബോട്ടിന്റെ രക്ഷപ്പെടാനുള്ള ശ്രമങ്ങളത്രയും വിഫലമായി. പിടിച്ചെടുത്ത പാകിസ്താനി ബോട്ടും കസ്റ്റഡിയിലെടുത്തവരേയും കൂടുതല്‍ അന്വേഷണത്തിനായി പോര്‍ബന്ധറിലേക്ക് കൊണ്ടുപോയതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.