അഹമ്മദാബാദ്: ഐപിഎല്ലിലെ ജീവന്‍മരണപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു. ഗുജറാത്ത് ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് വെടിക്കെട്ട് സെഞ്ചുറിയടിച്ച വില്‍ ജാക്സും(41 പന്തില്‍ 100*)അര്‍ധസെഞ്ചുറിയുമായി ചേസ് മാസ്റ്റര്‍ വിരാട് കോലിയും(44 പന്തില്‍ 70*) ചേര്‍ന്നാണ് തുടര്‍ച്ചയായ രണ്ടാം ജയം സമ്മാനിച്ചത്.
14.2 ഓവര്‍ ആയപ്പോഴാണ് ആര്‍സിബി താരം വില്‍ ജാക്‌സ് ഹാഫ് സെഞ്ച്വറി തികച്ചത്. പിന്നീട് കളി നടന്നത് പത്ത് പന്തുകള്‍ മാത്രം, ഇതില്‍ ഒമ്പത് പന്തുകള്‍ നേരിട്ട 25കാരന്‍ ഇംഗ്ലീഷ് പയ്യന്‍ തിരിച്ച് കയറിയത് സെഞ്ച്വറിയും ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തന്റെ ടീമിന് നാലോവര്‍ ബാക്കി നില്‍ക്കെ അനായാസ ജയവും സമ്മാനിച്ച ശേഷമാണ്.
ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് സായ് സുദർശന്റെയും (49 പന്തിൽ 84) ഷാരൂഖ് ഖാന്റെയും (30 പന്തിൽ 58) മികവിലാണ് മികച്ച സ്കോറുയർത്തിയത്. ഓപ്പണര്‍മാരായ വൃദ്ധിമാന്‍ സാഹ 5(4), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 16(19) എന്നിവര്‍ ടീമിന് മികച്ച തുടക്കം നല്‍കുന്നതില്‍ വന്‍ പരാജയമായി മാറി. ഡേവിഡ് മില്ലര്‍ 19 പന്തുകളില്‍ നിന്ന് 26 റണ്‍സ് നേടി പുറത്താകാതെ നിന്നു
ആര്‍സിബിക്കായി മാക്സ്‌വെല്ലും മുഹമ്മദ് സിറാജും സ്വപ്നില്‍ സിംഗും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വലിയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ആർ.സി.ബിക്കായ് 12 പന്തിൽ നിന്നും 24 റൺസെടുത്ത ഫാഫ് ഡുെപ്ലസിസ് മിന്നുംതുടക്കം നൽകി. ഡുെപ്ലസിസ് മടങ്ങിയ ശേഷം ഇന്നിങ്സ് കോഹ്‍ലി നന്നായി മുന്നോട്ടുചലിപ്പിച്ചു. പതിയെത്തുടങ്ങിയ ജാക്സ് പിന്നീട് കത്തിക്കയറുകയായിരുന്നു. റാഷിദ് ഖാൻ എറിഞ്ഞ 16ാം ഓവറിൽ 29 റൺസ് അടിച്ചെടുത്ത ജാക്സ് അതിവേഗം സെഞ്വറിയിലേക്ക് എത്തുകയായിരുന്നു. ഇതിനിടയിൽ സീസണിൽ 500 റൺസ് പിന്നിടുന്ന ആദ്യ ബാറ്റ്സ്മാനായും കോഹ്‍ലി മാറി.
10 കളികളിൽ നിന്നും ആർ.സി.ബിയുടെ മൂന്നാം വിജയവുമായി ആർ.സി.ബി പോയന്റ് സമ്പാദ്യം ആറായി ഉയർത്തി. പത്തു കളികളിൽ നിന്നും ആറാംതോൽവി ഏറ്റുവാങ്ങിയ ഗുജറാത്തിനും എട്ടുപോയന്റാണുള്ളത്.