കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ 2023-24 സീസണിലെ ആദ്യ ഫൈനലിസ്റ്റുകളായി മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ് എഫ്.സി. പകരക്കാരനായി ഇറങ്ങിയ മലയാളി താരം സഹല്‍ അബ്ദുല്‍ സമദാണ് വിജയഗോള്‍ നേടിയത്.
ആദ്യപാദത്തിൽ ഒഡീഷ എഫ്.സിയിൽ നിന്നും 2-1ന്റെ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ബഗാനായി 22-ാം മിനുറ്റിൽ ജേസൺ കമ്മിങ്സ് സ്കോർ ചെയ്തു. മത്സരം അധിക സമയത്തേക്കെന്ന് തോന്നിയിരിക്കവേയാണ് സഹൽ ബഗാന്റെ രക്ഷക്കെത്തിയത്.
ചൊവ്വാഴ്ച നടക്കുന്ന മുംബൈ സിറ്റി ഗോവ മത്സരത്തിലെ വിജയികളെയാകും ബഗാൻ ഫൈനലിൽ നേരിടുക. ആദ്യ പാദത്തിൽ 2-0ത്തിന് മുന്നിൽ നിന്നിരുന്ന ഗോവയെ ഇഞ്ചുറിടൈമിൽ നേടിയ 3 ഗോളുകളിലൂടെ മുംബൈ മറികടന്നിരുന്നു.