ആലപ്പുഴ: ഹരിപ്പാട് കുമാരപുരം ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് രാജി സുമേഷിൻ്റെ വീടിനു നേരെ ആക്രമണം. രാജിയെ അക്രമികള്‍ കയ്യേറ്റം ചെയ്തു. ഭർത്താവിന്റെ ഓട്ടോറിക്ഷയുടെ ചില്ലുകൾ തകർത്തു.
രാജിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിനു പിന്നിൽ സിപിഐഎം എന്ന് ബിജെപി ആരോപിച്ചു.