ബിജെപി ഹരിപ്പാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിന്റെ വീടിന് നേരെ ആക്രമണം. കുമാരപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് രാജി സുമേഷിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ രാജിക്ക് പരിക്കേറ്റു. അതിക്രമത്തിന് പിന്നിൽ സിപിഎം ആണെന്നാണ് സൂചന.
വീടിന് മുന്നിൽ ഉണ്ടായിരുന്ന വാഹനം അക്രമികൾ തല്ലിത്തകർത്തിരുന്നു. ഭർത്താവിന്റെ ഓട്ടോറിക്ഷയാണ് സായുധ സംഘം തകർത്തത്. തുടർന്ന് രാജിയെ കയ്യേറ്റം ചെയ്യുകയായിരുന്നു. പരിക്കേറ്റ രാജിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം, കൊയിലാണ്ടിയിലെ ചിങ്ങപുരത്തുള്ള സിപിഎം ഓഫീസില്‍വെച്ച് പത്രമിടാനെത്തിയ ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കൊയിലാണ്ടിയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം ബിജീഷാണ് അറസ്റ്റിലായത്.
ലോക്സഭാ തിരഞ്ഞെടുപ്പ് നടന്ന ദിവസമാണ് സംഭവം. പത്രമിടാനായി എത്തിയതായിരുന്നു കുട്ടി. എന്നാല്‍, ആ സമയത്ത് ഓഫീസില്‍ മറ്റാരുമുണ്ടായിരുന്നില്ല. ഓഫീസില്‍ വെച്ച് ബിജീഷ് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തുടര്‍ന്ന് നല്കിയ പരാതിയിലാണ് കൊയിലാണ്ടി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.