ബിജെപിയിൽ ചേരാനായി താത്പര്യം പ്രകടിപ്പിച്ച ഇടതുമുന്നണി കൺവീനറും സി.പി.എം. കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി. ജയരാജൻ കേരളത്തിലും ഡൽഹിയിലുമായി മൂന്നുതവണ ചർച്ച നടന്നതായി പാർട്ടി നേതാവ് ശോഭാ സുരേന്ദ്രൻ. . കുടുംബംപോലുമറിയാതെയാണ് ചർച്ചയ്ക്കായി ഡൽഹിയിൽ എത്തിയത്.
ദല്ലാൾ നന്ദകുമാറാണ് ഇ.പി. ജയരാജനുമായി എന്നെ പരിചയപ്പെടുത്തുന്നത്. നന്ദകുമാറിന്റെ സാന്നിധ്യത്തിൽ മൂന്നുതവണ ഇ.പി.യുമായി കൂടിക്കാഴ്ച നടത്തിയിയത്.
നന്ദകുമാറിന്റെ വെണ്ണലയിലെ വീട്ടിൽവെച്ചും പിന്നീട് ഡൽഹി ലളിത് ഹോട്ടലിലും മൂന്നാമത് തൃശ്ശൂർ രാമനിലയത്തിലുമാണ് കൂടിക്കാഴ്ചകൾ നടന്നു. ബി.ജെ.പി.യിൽ ചേരാൻ ഇ.പി.ക്ക് താത്പര്യമുണ്ട് എന്നുപറഞ്ഞ് നന്ദകുമാറാണ് ഈ നീക്കത്തിനു തുടക്കമിട്ടത്. സി.പി.എം. സംസ്ഥാനസെക്രട്ടറിസ്ഥാനം ലഭിക്കാത്തതിൽ ദുഃഖവും അമർഷവുമുള്ള ഇ.പി. പാർട്ടി വിടാനും ബി.ജെ.പി.യിൽ ചേരാനും താത്പര്യം പ്രകടിപ്പിച്ചതായി നന്ദകുമാർആണ് പറഞ്ഞത്.
പിന്നാലെ വിവരം ഡൽഹിയിൽ പാർട്ടിയുടെ കാര്യങ്ങൾ നിയന്ത്രിക്കുന്ന മുതിർന്ന നേതാക്കളിലൊരാളെ വിശദമായി ധരിപ്പിച്ചു. അവിടുന്ന് അനുകൂലസൂചന ലഭിച്ചതിനുശേഷമാണ് ഡൽഹിയിൽ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. പാർട്ടിയിൽ ചേരാൻ തീരുമാനിച്ചുറപ്പിച്ചാണ് നന്ദകുമാറിനൊപ്പം ഇ.പി. ജയരാജൻ ഡൽഹിയിലെത്തിയത്.
2023 ജനുവരിയിലാണ് ഈ ചർച്ച നടന്നത്.വൈകുന്നേരം മൂന്നുമണിയോടെ ഡൽഹിയിലെ ഹോട്ടൽ ലളിതിൽവെച്ച് ഞങ്ങൾ കണ്ടു. എന്നോടു സംസാരിച്ചശേഷം നന്ദകുമാർ ഇ.പി.യെ ഹോട്ടലിന്റെ മൂലയിലേക്ക് കൂട്ടിക്കൊണ്ടുപോയി സ്വകാര്യം പറയുന്നുണ്ടായിരുന്നു. ഇതിനുശേഷം ഇ.പി. ദൂരെമാറിനിന്ന് ആരോടോ ഫോണിൽ സംസാരിച്ചു. അടുത്തദിവസം രാവിലെ പാർട്ടിയിൽ ചേരാമെന്നായിരുന്നു ധാരണ. പക്ഷേ, അന്നു രാത്രിതന്നെ ഇ.പി. തീരുമാനത്തിൽ നിന്ന് മാറുകയായിരുന്നു.