സീറ്റ് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി, പാർട്ടി പ്രവർത്തകയുടെ ന​ഗ്നചിത്രങ്ങൾ കൈക്കലാക്കി, CPM നേതാവിനെതിരെ കേസെടുത്തു

നേതാവ് യുവതിയെ  നിരന്തരം ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി നഗ്നചിത്രം കൈക്കലാക്കുകയായിരുന്നു

പാർട്ടി പ്രവർത്തകയ്ക്ക് ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്‌ദാനംചെയ്ത്‌ ലക്ഷങ്ങൾ തട്ടുകയും നഗ്നചിത്രങ്ങൾ കൈക്കലാക്കുകയും ചെയ്തെന്ന പരാതിയിൽ സി.പി.എം. പ്രാദേശിക നേതാവിന്റെ പേരിൽ കണ്ണനല്ലൂർ പോലീസ് കേസെടുത്തു.

സി.പി.എം. നെടുമ്പന ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും സ്കൂൾ ജീവനക്കാരനുമായ മുജീബ് റഹ്‌മാന്റെ പേരിലാണ് കേസ്‌. നെടുമ്പന പഞ്ചായത്തിൽ സി.പി.എം. സ്ഥാനാർഥിയായി മത്സരിക്കുന്നതിന് സീറ്റ് തരപ്പെടുത്തി നൽകാമെന്നു വാഗ്ദാനംചെയ്ത്‌ വർഷങ്ങൾക്കു മുൻപ് യുവതിയുമായി അടുപ്പംസ്ഥാപിച്ച് ലക്ഷക്കണക്കിനു രൂപ കൈപ്പറ്റി

നേതാവ് യുവതിയെ  നിരന്തരം ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി നഗ്നചിത്രം കൈക്കലാക്കുകയായിരുന്നു. യുവതി ഭർത്താവിനോട് വിവരങ്ങൾ വെളിപ്പെടുത്തുകയും കണ്ണനല്ലൂർ പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇതോടെ ചില വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇവരുടെ ചിത്രം പ്രചരിപ്പിച്ചു. പരാതി നൽകിയെങ്കിലും പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നതിന് കാലതാമസം വരുത്തിയെന്നും പരാതിയുണ്ട്.