കുടുംബപ്രശ്നം, ഫേസ്ബുക്കിൽ ലൈവിട്ട് യുവാവ് ജീവനൊടുക്കി, വിവരങ്ങൾ ഇങ്ങനെ

ഫാനിൽ കൈലിമുണ്ട് കുരുക്കി കഴുത്തിലിട്ടാണ് ഇയാൾ ഫെയ്‌സ്‌ബുക്ക്‌ ലൈവിൽ വന്നത്

ഫേസ്ബുക്കിൽ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു. ഇടുക്കി ചെറുതോണി ആലിൻ ചുവട് സ്വദേശി പുത്തൻ പുരക്കൽ വിഷ്ണുവാണ് (31) ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് കുറച്ചു നാളായി ഭാര്യ ഇയാളിൽ നിന്നും അകന്ന് കഴിയുകയായിരുന്നു എന്നാണ് വിവരം.

ഇതാണ് ആത്മഹത്യക്ക് കാരണമായതെന്ന് പൊലീസ് പ്രതികരിച്ചു. ഫാനിൽ കൈലിമുണ്ട് കുരുക്കി കഴുത്തിലിട്ടാണ് ഇയാൾ ഫെയ്‌സ്‌ബുക്ക്‌ ലൈവിൽ വന്നത്. പിന്നീടുള്ള ദൃശ്യങ്ങൾ വ്യക്തമല്ല. സമൂഹമാധ്യമത്തിലെ ലൈവ് കണ്ട് വിവരമറിഞ്ഞ് ബന്ധുക്കൾ എത്തിയപ്പോഴേക്കും വിഷ്ണു മരിച്ചിരുന്നു.

ഞായറാഴ്ച രാവിലെ 11-നാണ് സംഭവം.സുഹൃത്തുക്കൾ കതക് തകർത്ത് വീടിനുള്ളിൽ കയറിയപ്പോൾ വിഷ്ണുവിനെ ഫാനിൽ തൂങ്ങിനില്ക്കുന്നത് കണ്ടത്.

Latest News