നടുറോഡിൽ മേയർ ആര്യ രാജേന്ദ്രനും- KSRTC ഡ്രൈവറും ഏറ്റുമുട്ടിയ സംഭവം പുതിയ തലത്തിലേക്ക്. സംഭവം നടന്ന പട്ടത്തും പാളയത്തിനുമിടയിലെ മുഴുവൻ സിസിടിടിവി ദൃശ്യങ്ങളും ശേഖരിക്കും. ബസ് സൈഡ് കൊടാത്താത്തതും സ്ത്രീകൾക്കെതിരായ അധിക്ഷേപവുമാണ് നടന്നതെന്നാണ് ആര്യ രാജേന്ദ്രൻ പറയുന്നത്.
സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് ഓഫീസറോട് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചിരുന്നു. ഡ്രൈവർ യദു അശ്ലീല ആംഗ്യം കാണിച്ചുവെന്നാണ് മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതി. എന്നാൽ യദു ഇത് നിഷേധിച്ചു. ഡ്രൈവറുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതിന് പിന്നാലെ മേയര്‍ ഗതാഗത മന്ത്രിക്കും പൊലിസിനും പരാതി നല്‍കിയിരുന്നു.
ഇതിലാണ് വിജിലന്‍സ് ഓഫീസറോട് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചത്. ഡ്രൈവറുമായി തര്‍ക്കിക്കുന്ന മേയറുടെ ദൃശ്യങ്ങളും പുറത്തുവന്നു. അതേസമയം, മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരേ ഡ്രൈവറുടെ പരാതിയിൽ കേസെടുക്കണമെന്നും സർവീസ് തടസ്സപ്പെടുത്തിയതിനും ഡ്രൈവറെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനും ഇതുവരെ പരാതി നൽകാത്ത കെഎസ്ആർടിസി ഉദ്യോഗസ്ഥർക്കെതിരെ മാനേജ്മെന്റ് നടപടി സ്വീകരിക്കണമെന്നും റ്റിഡിഎഫ് ആവശ്യപ്പെട്ടു
ബസ്സിലെ യാത്രക്കാരെ വഴിയിൽ ഇറക്കിവിടുകയും പൊതുഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തിട്ടും ഒരു കേസ് പോലും മേയറുടെയോ ഭർത്താവിന്റെയോ പേരിൽ എടുക്കാത്തത് സഖാക്കൾക്ക് നാട്ടിൽ നിയമം കൈയ്യിലെടുക്കാനുള്ള ലൈസൻസ് ഉണ്ടെന്ന സന്ദേശമാണ് നൽകുന്നതെന്നും ഇത്തരത്തിൽ അധികാരത്തിന്റെ അഹങ്കാരവുമായി പാവങ്ങളുടെ മേൽ കുതിര കയറുന്നത് അംഗീകരിക്കില്ലായെന്നും ഡ്രൈവറുടെ പരാതിയിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും എം.വിൻസെന്റ് എംഎൽഎ മുന്നറിയിപ്പ് നൽകി.