ഏപ്രില്‍ 30 ന് തിരുവനന്തപുരം വൈലോപ്പള്ളി സംസ്കൃതി ഭവനില്‍ നടത്തുന്നു എന്ന് പ്രചരിപ്പിക്കപ്പെടുന്ന ടീവി അവാര്‍ഡിന് ചലച്ചിത്ര സംഘടനയായ നാഷണല്‍ ഫിലിം അക്കാദമിയുമായി യാതൊരു ബന്ധവും ഇല്ലന്ന് നാഷണല്‍ ഫിലിം അക്കാദമി ഡയറക്ടര്‍ അഡ്വ. സന്തോഷ് ജി. തോമസ് അറിയിച്ചു.
NFA ഫിലിം സൊസൈറ്റി എന്ന പേരില്‍ സഘടന രജിസ്റ്റര്‍ ചെയ്ത ശേഷം നാഷണല്‍ ഫിലിം അക്കാദമി എന്ന് തെറ്റിദ്ധരിപ്പിച്ചു പ്രചാരണം നടത്തുന്നത് സംബന്ധിച്ച് ജില്ലാ രെജിസ്ട്രാര്‍ക്കും സംസ്ഥന പോലീസ് ആസ്ഥാനത്തും പരാതി നല്കിയിട്ടുള്ളതും അന്വേഷണത്തില്‍ ഇരിക്കുന്നതുമാണ്.
1992 മുതല്‍ തിരുവന്തപുരം ആസ്ഥാനമാക്കി സംസ്ഥാന രെജിസ്ട്രേഷന് വകുപ്പിന്റെയും കേരള സംഗീത നാടക അക്കാദമിയുടെയും അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ചലച്ചിത്രസംഘടനയാണ് നാഷണല്‍ ഫിലിം അക്കാദമി.