വിരുന്നുകാര്‍ വരുന്നുണ്ടോ ? എളുപ്പത്തിൽ തയാറാക്കാം രുചികരമായ അവല്‍-പഴം ഷെയ്ക്ക്

സാധാരണ വിരുന്നുകാർ വരുമ്പോൾ മുന്തിരി, ഓറഞ്ച്, തണ്ണിമത്തൻ ജ്യൂസാണോ നൽകുക. എന്നാൽ ഇന്ന് ഒന്നു മാറ്റി പിടിച്ചാലോ… എളുപ്പത്തിൽ തയാറാക്കാം രുചികരമായ അവല്‍-പഴം ഷെയ്ക്ക്.

ആവശ്യമായ സാധനങ്ങൾ

പാല്‍ – 1 ഗ്ലാസ്

അവല്‍ – 4 ടേബിള്‍ സ്പൂണ്‍

ഞാലിപൂവന്‍ പഴം – 2 എണ്ണം (കനംകുറച്ച് വട്ടത്തില്‍ അരിഞ്ഞത്)

പഞ്ചസാര – 1 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം : പാൽ, പ‌ഞ്ചസാര, പഴം എന്നിവ ചേർത്ത് നന്നായി മിക്സിയിൽ അടിച്ചെടുക്കുക. ഇതിലേക്ക് അവൽ ചേർത്ത് വിളമ്പാം.