മദ്യപിച്ച് ജോലിക്ക് എത്തുന്നവരെ കണ്ടെത്താൻ പത്തനാപുരം ഡിപ്പോയിൽ കെഎസ്ആർടിസി വിജിലൻസ് പരിശോധന നടത്തിയിരുന്നു. അതിനിടെയാണ് 12 ജീവനക്കാർ അവധിയെടുത്തത്.
പരിശോധനയിൽ മദ്യപിച്ച് ജോലിക്ക് എത്തിയ മൂന്നു പേരെ പിടികൂടി. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ മണ്ഡലമാണ് പത്തനാപുരം. യാത്രക്കാർക്കായി ബദൽ സംവിധാനം ഒരുക്കുമെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു
















