പാട്ന: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടർ പറന്നുയരുന്നതിനിടെ നിയന്ത്രണം വിട്ടെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രസർക്കാർ. ഇന്ന് ഉച്ചയോടെ ബീഹാറിലെ ബെഗുസാരായിൽ ടേക്ക് ഓഫിനിടെ അമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടർ നിയന്ത്രണം വിട്ടെന്ന വാർത്തയായിരുന്നു സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രചരിച്ചത്.
സംഭവത്തിന്റെ വീഡിയോ വാര്‍ത്ത ഏജന്‍സികള്‍ പുറത്തുവിട്ടു. ഹെലികോപ്റ്റര്‍ ടേക്ക് ഓഫ് ചെയ്യുന്നതിനിടെ ആടിയുലയുകയും പിന്നീട് ഭൂമിയില്‍ സ്പര്‍ശിക്കാന്‍ പോകുന്നതുമാണ് വീഡിയോയില്‍ കാണാനാവുന്നത്. അല്പസമയത്തിനുള്ളില് പൈലറ്റ് ഹെലികോപ്റ്ററിന്റെ നിയന്ത്രണം തിരിച്ചുപിടിച്ച് പറന്നുയരുന്നതും വീഡിയോയില്‍ കാണാം.
എന്നാൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.