ന്യൂഡല്‍ഹി: കേരളത്തില്‍ നടക്കുന്ന വിവാദങ്ങളെക്കുറിച്ച് താന്‍ ഒരു മാധ്യമത്തിനും അഭിമുഖം നല്‍കിയിട്ടില്ലെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍. സമൂഹമാധ്യമത്തിലാണ് ഇതുസംബന്ധിച്ച കുറിപ്പ് അദ്ദേഹം പങ്കുവെച്ചത്. ഓണ്‍ലൈന്‍ മാധ്യങ്ങള്‍ക്കെതിരെയാണ് അദ്ദേഹം പോസ്റ്റിട്ടത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ താന്‍ നല്കിയിട്ടില്ലാത്ത അഭിമുഖം തന്റെ പേരില്‍ അച്ചടിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമങ്ങള്‍ ധാര്‍മികത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയാരജനുമായി ജാവദേക്കര്‍ കൂടിക്കാഴ്ച നടത്തിയത് വലിയ വിവാദമായിരുന്നു. ഇതില്‍ ജാവദ്ദേക്കറുടെ വിശദീകരണമെന്നോണം അദ്ദേഹവുമായുള്ള അഭിമുഖ വാര്‍ത്ത ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് വിശദീകരണവുമായി താന്‍ ഒരു മാധ്യമങ്ങള്‍ക്കും അഭിമുഖം നല്‍കയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം ജയരാജനും ജാവദേക്കറും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ സിപിഐഎംമ്മിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും രംഗത്തെത്തിയിരുന്നു. ജയരാജന്റെ ബിജെപിയിലേക്കുള്ള പ്രവേശനമാണ് കൂടിക്കാഴ്ചയ്ക്ക് പിന്നിലെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ ഇപിയ്ക്കെതിരെ നടപടിയെടുക്കേണ്ടതില്ലെന്നും, കൂടിക്കാഴ്ച സംബന്ധിച്ച കാര്യങ്ങള്‍ ഇപി സത്യസ്ന്ധമായി തുറന്നുപറഞ്ഞെന്നും പാര്‍ട്ടി വ്യക്തമാക്കി.