വളരെപെട്ടെന്ന് തയ്യറാക്കാൻ പറ്റുന്ന ഒരു റെസിപ്പിയാണ് ഇന്ന്. അരി കുതിർക്കുകയോ അരയ്ക്കുകയോ പുളിപ്പിക്കുകയോ ഒന്നും ചെയ്യാതെ ഇൻസ്റ്റന്റ് ആയി വളരെ പെട്ടെന്ന് തയ്യറാക്കാൻ പറ്റുന്ന ഒരു കിടിലൻ ദോശ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- അരിപൊടി – ഒരുകപ്പ്
- വെള്ളം – രണ്ട് -രണ്ടേകാൽ കപ്പ്
- തേങ്ങ ഗ്രേറ്റ് ചെയ്തത് – അരകപ്പ്
- ഉപ്പ് – പാകത്തിന്
- ഓയിൽ – ഒരുസ്പൂൺ
തയ്യാറാക്കുന്നവിധം
ചേരുവകൾ എല്ലാം ഒരുമിച്ച് ഒരു ബൗളിലിട്ട് ഒട്ടും കട്ടയില്ലാതെ കലക്കിയെടുക്കണം. നല്ല ലൂസ് പരുവമായിരിക്കും. ഒരു ദോശച്ചട്ടി ചൂടാക്കി അല്പം ഓയിൽ തടവണം. ഇനി മാവ് ഇളക്കി കുറേശ്ശേ ചട്ടിയിലേക്ക് കനംകുറച്ച് ഒരുപോലെ ഒഴിച്ചുകൊടുക്കണം. അല്പം നെയ്യോ ഓയിലോ ദോശയുടെ മുകളിൽ ഒഴിച്ചുകൊടുത്ത് മൂടിവെക്കണം. പാകമായാൽ എടുത്ത് മാറ്റാം. ചമ്മന്തിയോ കറിയോ കൂട്ടി കഴിക്കാം.