നോര്‍ത്തിന്ത്യന്‍ പാചകത്തിൽ കൂടുതലായും ഉപയോഗിക്കുന്നവായാണ് പാലകും മേത്തിയും. ഇലക്കറികളായതു കൊണ്ടുതന്നെ ഇവയ്ക്ക് പോഷകഗുണങ്ങൾ ഏറെയാണ്. ഒരു സ്പെഷ്യൽ ഉരുളക്കിഴങ്ങ് ചേര്‍ത്ത പാലക്, മേത്തി മസാലക്കറി തയ്യറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ഉലുവയില-1 കപ്പ്
- പാലക്-ഒരു ചെറിയ കെട്ട്
- ഉരുളക്കിഴങ്ങ്-2
- സവാള-2
- തക്കാളി-1
- ഇഞ്ചി-1 കഷ്ണം
- വെളുത്തുള്ളി-7 അല്ലി
- പച്ചമുളക്-2
- മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
- മുളകുപൊടി-1 സ്പൂണ്‍
- മല്ലിപ്പൊടി-1 സ്പൂണ്‍
- കടുക്-അര സ്പൂണ്‍
- ഉലുവ-അര സ്പൂണ്‍
- ഉപ്പ്
- എണ്ണ
തയ്യറാക്കുന്ന വിധം
പാലക് കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞെടുക്കണം. ഉലുവയില തണ്ടില്‍ നിന്നും അടര്‍ത്തിയെടുത്തത് കഴുകിയെടുക്കുക. ഉരുളക്കിഴങ്ങ് നാലാക്കി നുറുക്കി വയ്ക്കണം. വെളുത്തുള്ളി, ഇഞ്ചി, ഉലുവ, മസാലപ്പൊടികള്‍ എന്നിവ ചേര്‍ത്ത് നല്ലപോലെ അരയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് കടുകു പൊടിക്കുക. സവാള, പച്ചമുളക്, അരച്ചു വച്ചിരിക്കുന്ന മസാല എന്നിവ ചേര്‍ത്ത് നല്ലപോലെ വഴറ്റുക. തക്കാളി അരിഞ്ഞ് ഇതിലേക്ക് ഇടുക. നല്ലപോലെ വഴറ്റിക്കഴിയുമ്പോള്‍ ഇലകളും അരിഞ്ഞു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ഇതിലേക്കു ചേര്‍ത്തിളക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അടച്ചു വച്ച് വേവിക്കുക. ആവശ്യമെങ്കില്‍ വെള്ളം ചേര്‍ക്കാം. കറി ന്ല്ലപോലെ വെന്ത് കുറികിക്കഴിയുമ്പോള്ഡ വാങ്ങി വച്ച് ചപ്പാത്തിക്കൊപ്പം കഴിയ്ക്കാം.