സമർവേക്കഷൻ അല്ലെ, കുട്ടികള്‍ വീട്ടിലുള്ള സമയമാണ്. അവർക്ക് കഴിക്കാൻ എന്തെങ്കിലും സ്പെഷ്യൽ തയ്യറാക്കികൊടുക്കാൻ റെസിപ്പി നോക്കുകയാണോ, എന്നാൽ ഇതാ ഒരു ഉഗ്രൻ കോണ്‍ കബാബ് സ്വാദിനൊപ്പം പോഷകവും ലഭിക്കും.
ആവശ്യമായ ചേരുവകൾ
- ചോളം-അരക്കപ്പ്
- ഉരുളക്കിഴങ്ങ്-2
- സവാള-2
- ക്യാപ്‌സിക്കം-പകുതി
- പച്ചമുളക്-4
- ഇഞ്ചി-2 കഷ്ണം
- മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
- ഉപ്പ്
- കറിവേപ്പില
- എണ്ണ
തയ്യറാക്കുന്ന വിധം
ചോളം മിക്‌സിയില്‍ അരച്ചെടുക്കുക. വെള്ളം ചേര്‍ക്കരുത്. അധികം അരയുകയുമരുത്. ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളയുക. ഇത് നല്ലപോലെ ഉടച്ചെടുക്കുക. അരച്ച ചോളവും ഉരുളക്കിഴങ്ങും എണ്ണയൊഴികെയുള്ള ബാക്കിയെല്ലാ മസാലകളും കൂട്ടിച്ചേര്‍ത്ത് നല്ലതു പോലെ കുഴയ്ക്കുക.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി മിശ്രിതത്തില്‍ നിന്നും അല്‍പം വീതമെടുത്ത് ചെറുതാക്കി കൈയില്‍ വച്ചു പരത്തി വറുത്തെടുക്കാം. ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കണം. കോണ്‍ കബാബ് പുതിന ചട്‌നി, സോസ് എന്നിവയ്‌ക്കൊപ്പം കഴിയ്ക്കാം
കൈവെള്ളയില്‍ അല്‍പം എണ്ണ പുരട്ടിയ ശേഷം മാവ് കയ്യിലെടുത്ത് പരത്തിയാല്‍ കയ്യില്‍ ഒട്ടിപ്പിടിക്കില്ല.