ബീഫ് പ്രേമികൾക്കായി ഇതാ നാടന്‍ രീതിയില്‍ ഉണ്ടാക്കിയ ബീഫ് ഫ്രൈ. വളരെ പെട്ടെന്ന് തയ്യറാക്കാവുന്ന ഒരടിപൊളി റെസിപ്പി. പരീക്ഷിച്ചു നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- പോത്തിറച്ചി-1 കിലോ
- സവാള-2 (നീളത്തില്‍ അരിഞ്ഞത്)
- ചെറിയ ഉള്ളി-1 കപ്പ് (തൊലി കളഞ്ഞ് നീളത്തില്‍ അരിഞ്ഞത്)
- മല്ലിപ്പൊടി-2 സ്പൂണ്‍
- മുളകുപൊടി-1 സ്പൂണ്‍
- കുരുമുളകു പൊടി-1 സ്പൂണ്‍
- മഞ്ഞള്‍പ്പൊടി-1 സ്പൂണ്‍
- ഇഞ്ചി, വെളുത്തുള്ളി-1 സ്പൂണ്‍
- ഗരം മസാല-അര സ്പൂണ്‍
- കറുവാപ്പട്ട-ചെറിയ കഷ്ണം
- ഗ്രാമ്പൂ-4
- പെരുഞ്ചീരകം-അര സ്പൂണ്‍
- തേങ്ങാക്കൊത്ത്-അര കപ്പ്
- വെളിച്ചെണ്ണ
- കറിവേപ്പില
- ഉപ്പ്
തയ്യറാക്കുന്ന വിധം
ബീഫ് ചെറിയ കഷ്ണങ്ങളാക്കി കഴുകി ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വയ്ക്കുക. ഗ്രാമ്പൂ, കറുവാപ്പട്ട, പെരുഞ്ചീരകം എന്നിവ വറുത്തു പൊടിക്കുക. ഇതും ബാക്കി മസാലപ്പൊടികളും ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്എന്നിവയും ഇറച്ചില്‍ പുരട്ടി വയ്ക്കുക. കറിവേപ്പിലയും ചേര്‍ക്കുക. ഇത് 1 മണിക്കൂര്‍ വയ്ക്കണം. പിന്നീടിത് അധികം വെള്ളം ചേര്‍ക്കാതെ വേവിച്ചെടുക്കണം. വേവിച്ച ഇറച്ചിയില്‍ നിന്നും വെള്ളം പൂര്‍ണമായും വറ്റിച്ചെടുക്കണം.
ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് ചെറിയ ഉള്ളി, സവാള എന്നിവ ചേര്‍ത്ത് ബ്രൗണ്‍ നിറമാകും വരെ വഴറ്റണം. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ബിഫ് ഇട്ട് ഇളക്കുക. അല്‍പസമയത്തിനു ശേഷം നാളികേരക്കൊത്തും ചേര്‍ത്ത് ഇളക്കി വാങ്ങി വയ്ക്കാം.