ആരോഗ്യത്തിന് വളരെ നല്ല ഒരു ഭക്ഷണമാണ് സോയ. സോയ ഉപയോഗിച്ച് പല കറികളും തയ്യറാക്കാം. ചപ്പാത്തിക്കൊപ്പം കഴിയ്ക്കാവുന്ന സോയ-ക്യാപ്‌സിക്കം മസാല തയ്യറാക്കി നോക്കിയാലോ ഇന്ന് ?
ആവശ്യമായ ചേരുവകൾ
- സോയ ചങ്‌സ്-1 കപ്പ്
- ക്യാപ്‌സിക്കം-1
- സവാള-3
- തക്കാളി-3
- ഇഞ്ചി -1 സ്പൂണ്‍
- വെളുത്തുള്ളി-1 സ്പൂണ്‍
- മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
- മല്ലിപ്പൊടി-2 സ്പൂണ്‍
- കുരുമുളകു പൊടി-1 സ്പൂണ്‍
- ഗരം മസാല-1 സ്പൂണ്‍
- മല്ലിയില
- ഉപ്പ്
- എണ്ണ
തയ്യറാക്കുന്ന വിധം
സോയ ചങ്‌സ് ഒരു മണിക്കൂര്‍ വെള്ളത്തിലിടുക. കുതിര്‍ന്നു കഴിഞ്ഞാല്‍ ഇതെടുത്ത് നാലായി മുറിയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി എന്നിവയിട്ടു വഴറ്റുക. പിന്നീട് സവാളയും ചേര്‍ക്കണം.
ഇതിലേക്ക് മസാലപ്പൊടികളും ഉപ്പും ചേര്‍ക്കണം. ഇത് മൂത്തു കഴിയുമ്പോള്‍ തക്കാളി ചേര്‍ത്തിളക്കുക. എല്ലാം ചേര്‍ന്ന് കുഴമ്പുരൂപത്തിലാകുമ്പോള്‍ സോയ ചേര്‍ക്കണം. അല്‍പ സമയം കഴിഞ്ഞ് ക്യാപ്‌സിക്കവും മുറിച്ച് ഇതിലേക്കിടണം. നല്ലപോലെ ഇളക്കി അടച്ചു വച്ച് വേവിക്കുക. വെന്തു കഴിയുമ്പോള്‍ ഇതിലേക്ക് മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം.
സോയ വേവാന്‍ അല്‍പസമയം വേണ്ടി വരും. ഇത് ഏകദേശം വെന്ത ശേഷം മാത്രം ക്യാപ്‌സിക്കം ഇടുക.